

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ആഴ്സണലിനെ സമനിലയിൽ തളച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ്. നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഗോൾരഹിതസമനിലയാണ് വഴങ്ങിയത്. ഇതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം 9 ആക്കി മാറ്റാനുള്ള അവസരം ആഴ്‌സണലിന് നഷ്ടമായി.
പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ തുടര്‍ച്ചയായി വഴങ്ങുന്ന രണ്ടാം സമനിലയാണിത്. 22 മത്സരങ്ങളില്‍ 15 വിജയവും 50 പോയിന്റുമായി ആഴ്‌സണല്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 13 വിജയവും 43 പോയിന്റുമായി സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.
മറ്റൊരു മത്സരത്തിൽ ലിവർപൂളിനും സമനില വഴങ്ങേണ്ടി വന്നു. ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ ബേൺലിയും ലിവർപൂളും ഓരോ ഗോളടിച്ച് പിരിഞ്ഞു. 42-ാം മിനിറ്റില്‍ ഫ്‌ളോറിയാന്‍ വിര്‍ട്‌സിലൂടെ മുന്നിലെത്തിയ ലിവര്‍പൂളിനെ 65-ാം മിനിറ്റില്‍ മാര്‍കസ് എഡ്വേര്‍ഡ്‌സിന്റെ ഗോളിലൂടെ ബേണ്‍ലി സമനിലയില്‍ കുരുക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ വഴങ്ങുന്ന തുടർച്ചയായ നാലാം സമനിലയാണിത്.
Content Highlights: Premier League: Arsenal held to goalless draw by Nottingham Forest