ഏഴിൽ ഏഴും ജയം; ചാമ്പ്യൻസ് ലീഗിൽ ഇന്ററിനെയും തകർത്ത് ആഴ്‌സണൽ

ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ ഏഴാം ലീഗ് പോരാട്ടത്തിലും ജയം നേടി ആഴ്സണൽ

ഏഴിൽ ഏഴും ജയം; ചാമ്പ്യൻസ് ലീഗിൽ ഇന്ററിനെയും തകർത്ത് ആഴ്‌സണൽ
dot image

ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ ഏഴാം ലീഗ് പോരാട്ടത്തിലും ജയം നേടി ആഴ്സണൽ. സാൻ സിറോയിൽ ഇന്റർ മിലാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പ്രീമിയർ ലീഗ് ടോപ്പർമാർ തോൽപ്പിച്ചത്.

മത്സരത്തിന്റെ 10-ാം മിനിറ്റിൽ തന്നെ ആഴ്‌സണൽ ഗോൾ നേടി. ടിംബർ നൽകിയ പാസിൽ നിന്നു ഗ്രബ്രിയേൽ ജീസസ് ആണ് ഗോൾ കണ്ടെത്തിയത്. എന്നാൽ 18 -ാം മിനിറ്റിൽ കൗണ്ടറിൽ നിന്ന് പീറ്റർ സുചിചിന്റെ അതുഗ്രൻ ഷോട്ടിലൂടെ ഇന്റർ സമനില ഗോൾ നേടി.

31-ാം മിനിറ്റിൽ ഒരിക്കൽ കൂടി ആഴ്സണൽ സെറ്റ് പീസിലൂടെ ഗോൾ നേടി. സാകയുടെ കോർണറിൽ നിന്ന് ട്രൊസാർഡിന്റെ ഹെഡർ ബാറിൽ തട്ടി തന്നിലേക്ക് വന്നപ്പോൾ അനായാസം ഹെഡ് ചെയ്ത് ജീസസ് പന്ത് വലയിലാക്കി. 84-ാം മിനിറ്റിൽ ഗ്യോകെറസ് കൂടി ഗോൾ നേടിയതോടെ ഗണ്ണേഴ്‌സിന്റെ ജയം പൂർണമായി.

ജയത്തോടെ ഏഴ് മത്സരങ്ങളിൽ ഏഴ് ജയവുമായി 21 പോയിന്റുള്ള ആഴ്‌സണൽ വമ്പൻ ലീഡിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഏഴ് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ഇന്റർ മിലാൻ ഒമ്പതാം സ്ഥാനത്താണ്.

Content Highlights:Arsenal beat inter milan in champions league

dot image
To advertise here,contact us
dot image