ലോകകപ്പ് കളിക്കാൻ മുൻ ബ്ലാസ്റ്റേഴ്സ് താരം; അര നൂറ്റാണ്ടിന് ശേഷം ടിക്കറ്റെടുത്ത ഹെയ്തി ടീമിനൊപ്പം

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ ഡക്കൻ നാസോൺ ഈ ടീമിൽ കളിക്കുന്നുണ്ട്.

ലോകകപ്പ് കളിക്കാൻ മുൻ ബ്ലാസ്റ്റേഴ്സ് താരം; അര നൂറ്റാണ്ടിന് ശേഷം ടിക്കറ്റെടുത്ത ഹെയ്തി ടീമിനൊപ്പം
dot image

52 രാജ്യങ്ങൾക്ക് ശേഷം ഫുട്ബോള്‍ ലോകകപ്പിന് യോഗ്യത നേടി ആഫ്രിക്കൻ രാജ്യമായ ഹെയ്തി. ആഭ്യന്തര കലാപവും പ്രകൃതി ദുരന്തങ്ങളും പട്ടിണിയും ഒക്കെയായി പൊറുതിമുട്ടുന്നതിനിടെയുള്ള ഈ നേട്ടം ഹെയ്തി ജനതയുടെ അഭിമാനവും ആത്‌മവിശ്വാസവും ഉയർത്തും.

ആഭ്യന്തര കലാപം രൂക്ഷമായ ഹെയ്തിയില്‍ സ്വന്തം രാജ്യത്ത് കളിക്കാന്‍ കഴിയാതെ പുറത്ത് കളിച്ചാണ് യോഗ്യത നേടിയത്. രാജ്യത്തുനിന്ന് 500 മൈല്‍ അകലെയുള്ള ക്യുറസോ ദ്വീപില്‍ നടന്ന പോരാട്ടത്തില്‍ നിക്കാരഗ്വോയെ എതിരില്ലാത്ത രണ്ട് ഗോളിനു തോല്‍പിച്ചാണ് യോഗ്യത.

ഇതിന് മുമ്പ് 1974 ലാണ് ആദ്യമായും അവസാനമായും ഫിഫ റാങ്കിങ്ങിൽ 88 സ്ഥാനത്തുള്ള ഹെയ്തി ലോകകപ്പ് കളിക്കുന്നത്, അന്ന് ഇറ്റലി, അര്‍ജന്‍റീന, പോളണ്ട് ടീമുകളോട് തോറ്റ് ആദ്യ റൗണ്ടില്‍ ടീം പുറത്തായിരുന്നു.

കഴിഞ്ഞ ഫുട്ബോള്‍ ലോകകപ്പില്‍ കാമറൂണ്‍ ടീമിന്‍റെ സഹപരിശീലകനായിരുന്നു സെബാസ്റ്റ്യൻ മിഗ്നെയാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ ഡക്കൻ നാസോൺ ഈ ടീമിൽ കളിക്കുന്നുണ്ട്.

Content Highlights: former kerala blasters player duckens nazon in to world cup with haiti

dot image
To advertise here,contact us
dot image