

രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം എം ജി യൂണിവേഴ്സിറ്റി ഫുട്ബോളിൽ നിർമ്മല കോളേജ് മുവാറ്റുപുഴ ചാമ്പ്യന്മാർ. നോർത്ത് സോണിൽ നിന്നും ചാമ്പ്യന്മാരായിട്ടായിരുന്നു നിർമ്മല കോളേജ് യൂണിവേഴ്‌സിറ്റി മത്സരങ്ങൾക്ക് യോഗ്യത നേടിയത്. യൂണിവേഴ്സിറ്റി ചാമ്പ്യന്മാരെ കണ്ടെത്താനുള്ള ഫുട്ബോൾ ടൂർണമെന്റിൽ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് നിർമ്മല കോളേജ് കിരീടം നേടിയത്.
ഫർഹാൻ സി നയിച്ച ടീമിനെ പരിശീലിപ്പിച്ചത് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കോച്ച് റഫീഖ് പി ജെ ആണ്. ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർ ആയി നിർമ്മല കോളേജ് ടീമിലെ ഫർഹാൻ സിയെയും മികച്ച കളിക്കാരനായി അദിൻ ബിജുവിനെയും തിരഞ്ഞെടുത്തു.
Content Highlights: MG University Football Tournament, Nirmala College Muvattupuzha champions