ജനപ്രീതിയിൽ രൺവീറിനെയും പിന്നിലാക്കി അനശ്വര, ന്യൂ നാഷണൽ ക്രഷ് എന്ന് കമന്റ്; IMDB ലിസ്റ്റ് പുറത്ത്

പ്രിയദർശൻ ആണ് ലിസ്റ്റിലുള്ള ഏക സംവിധായകൻ. 39 -ാം സ്ഥാനത്താണ് പ്രിയദർശൻ ഇടം നേടിയത്

ജനപ്രീതിയിൽ രൺവീറിനെയും പിന്നിലാക്കി അനശ്വര, ന്യൂ നാഷണൽ ക്രഷ് എന്ന് കമന്റ്; IMDB ലിസ്റ്റ് പുറത്ത്
dot image

ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ഐഎംഡിബി. ആഗോള തലത്തിൽ ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ താരങ്ങളുടെ പട്ടികയാണ് പുറത്തുവന്നത്. മലയാളി താരം അനശ്വര രാജൻ ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. നേരത്തെ എട്ടാം സ്ഥാനത്തുണ്ടായിരുന്ന നടി ഈ വാരം വലിയ കുതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.

നടനും സംവിധായകനുമായ അഭിഷൻ ജീവിന്ത് ആണ് ലിസ്റ്റിലുള്ള മറ്റൊരു ഇന്ത്യൻ താരം. ആറാം സ്ഥാനത്താണ് നിലവിൽ അഭിഷൻ ഉള്ളത്. വിത്ത് ലവ് ആണ് അവസാനമായി പുറത്തിറങ്ങിയ അഭിഷന്റെ ചിത്രം. അനശ്വര രാജൻ ആയിരുന്നു സിനിമയിലെ നായിക. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയമായിരുന്നു. ചിത്രത്തിലെ അഭിഷന്റെയും അനശ്വരയുടെയും പ്രകടനത്തിന് വലിയ സ്വീകാര്യത ആണ് ലഭിച്ചത്. ആഗോള ബോക്സ് ഓഫീസിൽ നിന്നും 40 കോടിയോളം സിനിമ നേടിയിരുന്നു. ഐശ്വര്യ രജനികാന്ത് ആണ് സിനിമ നിർമിച്ചത്. ധുരന്ദർ എന്ന സിനിമയിലൂടെ വൻ ജനപ്രീതിയിലേക്ക് കുതിക്കുന്ന രൺവീർ സിംഗ് ആണ് ലിസ്റ്റിൽ എട്ടാം സ്ഥാനത്ത്.

ഡോൺ, ഡോക്ടർ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ പ്രിയങ്ക മോഹൻ ആണ് പതിനൊന്നാം സ്ഥാനത്ത്. മേഡ് ഇൻ കൊറിയ എന്ന നെറ്റ്ഫ്ലിക്സ് ചിത്രമാണ് പ്രിയങ്കയുടേതായി അവസാനം പുറത്തുവന്ന സിനിമ. നടൻ ജതിൻ ഗോസ്വാമി ആണ് പതിനഞ്ചാം സ്ഥാനം നേടിയിരിക്കുന്നത്. സേക്രഡ് ഗെയിംസ്, സൺ ഓഫ് സർദാർ 2 തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ട കുബ്ബ്ര സെയ്ത് ആണ് ലിസ്റ്റിൽ പതിനെട്ടാം സ്ഥാനത്ത് ഇടം നേടിയത്. വിനീത് കുമാർ സിംഗ്, മദൻ, ടെംഗം സെലിൻ എന്നിവരും ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.

ഡ്രാഗൺ, പള്ളിച്ചട്ടമ്പി തുടങ്ങിയ സിനിമകളിൽ നായികയായ കയാദു ലോഹറും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ഇരുപത്തി മൂന്നാം സ്ഥാനത്താണ് കയാദു ഇടം നേടിയത്. ടൊവിനോ തോമസ് ചിത്രം പള്ളിച്ചട്ടമ്പി ആണ് ഇനി പുറത്തുവരാനുള്ള കയാദു ചിത്രം. ചിത്രം ഏപ്രിൽ 10 ന് പുറത്തുവരും. പ്രിയദർശൻ ആണ് ലിസ്റ്റിലുള്ള ഏക സംവിധായകൻ. 39 -ാം സ്ഥാനത്താണ് പ്രിയദർശൻ ഇടം നേടിയത്. അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കുന്ന ഭൂത് ബംഗ്ലാ ആണ് ഇനി പുറത്തുവരാനുള്ള പ്രിയദർശൻ ചിത്രം. ഏപ്രിൽ 10 ന് സിനിമ റിലീസാകും.

Content Highlights: Anaswara rajan overtakes ranveer singh in Popular Indian Celebrities list on IMDB

dot image
To advertise here,contact us
dot image