ക്ലബ് ലോകകപ്പിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ; ചരിത്ര നേട്ടവുമായി പെപ് ഗ്വാര്‍ഡിയോള

ക്ലബ് ലോകകപ്പിൽ പെപിൻ്റെ ക്ലബുകൾ 38 ഗോളുകൾ നേടിയപ്പോൾ എതിരാളികൾക്ക് നാല് ഗോളുകൾ മാത്രമാണ് തിരിച്ചടിക്കാനായത്

dot image

ഫിഫ ക്ലബ് ലോകകപ്പില്‍ ചരിത്രം കുറിച്ച് സ്പാനിഷ് മാനേജർ‌ പെപ് ​ഗ്വാർഡിയോള. ടൂര്‍ണമെന്‍റില്‍ തോൽവി അറിയാതെയാണ് ​പെപ് മുന്നേറുന്നത്. ക്ലബ്ബ് ലോകകപ്പില്‍ ഇതുവരെ 11 മത്സരങ്ങളിലാണ് ​ഗ്വാർഡിയോളയുടെ സംഘം കളത്തിലിറങ്ങിയത്. ഈ മത്സരങ്ങളിലെല്ലാം അവര്‍ വിജയിച്ചു. നാല് മത്സരങ്ങളില്‍ സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്കൊപ്പവും രണ്ട് മത്സരങ്ങളില്‍ ജർമൻ ക്ലബ് ബയേൺ മ്യൂണികിനൊപ്പവും അഞ്ച് മത്സരങ്ങളില്‍ ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്കൊപ്പവുമാണ് ​ഗ്വാർഡിയോളയുടെ വിജയങ്ങള്‍.

ക്ലബ് ലോകകപ്പിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന പരിശീലകനും ​ഗ്വാർഡിയോളയാണ്. ഇതുവരെ കളിച്ച 11 മത്സരങ്ങളും ​പെപ് വിജയിച്ചു. യുവന്‍റസിനെതിരെ ഇന്ന് നേടിയ വിജയത്തോടെ സ്പാനിഷ് മാനേജർ റാമോൺ ട്രിബുലിറ്റ്ക്സിന്‍റെ റെക്കോര്‍ഡാണ് പെപ് പഴങ്കഥയാക്കിയത്. 2011 മുതൽ 2017 വരെയുള്ള കാലയളവിൽ ന്യൂസിലാൻഡ് ഫുട്ബോൾ ക്ലബ് ഓക്‌ലൻഡ് സിറ്റിയുടെ പരിശീലക വേഷത്തില്‍ റാമോണ്‍ 10 മത്സരങ്ങളിൽ വിജയിച്ചിരുന്നു.

Also Read:

ക്ലബ്ബ് ലോകകപ്പില്‍ 814 മിനിറ്റ് ​മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ വഴങ്ങിയിരുന്നില്ല. ഇന്ന് യുവന്‍റസ് സിറ്റിക്കെതിരെ സ്കോര്‍ ചെയ്തതോടെ ഈ കുതിപ്പ് അവസാനിച്ചു. ക്ലബ് ലോകകപ്പിൽ പെപിൻ്റെ ക്ലബുകൾ 38 ഗോളുകൾ നേടിയപ്പോൾ എതിരാളികൾക്ക് നാല് ഗോളുകൾ മാത്രമാണ് തിരിച്ചടിക്കാനായത്. അഞ്ച് മത്സരങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ടൂര്‍ണമെന്‍റില്‍ മാഞ്ചസ്റ്റർ സിറ്റി ​ഗോൾ വഴങ്ങുന്നത്.

Content Highlights: Pep Guardiola became the coach with most games won in Club World Cup history

dot image
To advertise here,contact us
dot image