
ഫിഫ ക്ലബ്ബ് ലോകകപ്പില്‍ വരവറിയിച്ച് ചെല്‍സി. ആദ്യ മത്സരത്തില്‍ ലോസ് ആഞ്ചല്‍സ് എഫ്സിയെ തകര്‍ത്താണ് ചെല്‍സി തുടക്കം ഗംഭീരമാക്കിയത്. മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് നീലപ്പട സ്വന്തമാക്കിയത്. ചെല്‍സിക്ക് വേണ്ടി പെഡ്രോ നെറ്റോയും എന്‍സോ ഫര്‍ണാണ്ടസും ഗോള്‍ കണ്ടെത്തി.
Off to a great start. 🙌 pic.twitter.com/l4t0MhLMle
— Chelsea FC (@ChelseaFC) June 16, 2025
മത്സരത്തിന്റെ 34-ാം മിനിറ്റിലാണ് ചെല്‍സിയുടെ ആദ്യ ഗോള്‍ പിറക്കുന്നത്. നിക്കോളാസ് ജാക്സന്റെ അസിസ്റ്റില്‍ പെഡ്രോ നെറ്റോയാണ് ആദ്യം വലകുലുക്കിയത്. ആദ്യ പകുതി ഒരു ഗോള്‍ ലീഡോടെ ചെല്‍സി അവസാനിപ്പിച്ചു.
രണ്ടാം പകുതിയില്‍ നേടിയ ഗോളോടെ ചെല്‍സി വിജയം ഉറപ്പിച്ചു. 79-ാം മിനിറ്റില്‍ എന്‍സോ ഫര്‍ണാണ്ടസാണ് ലക്ഷ്യം കണ്ടത്. പകരക്കാരനായി എത്തിയ ലിയാം ഡിലാപാണ് ഗോളിന് വഴിയൊരുക്കിയത്.
Content Highlights: FIFA Club World Cup 2025: Neto, Fernandez shine as Chelsea beat LAFC 2-0 in tournament opener