തായ്‌ലാന്‍ഡിനെതിരായ സൗഹൃദ മത്സരം; പരാജയം വഴങ്ങി ഇന്ത്യ

ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യതാറൗണ്ടിന് മുന്നോടിയായിരുന്നു ഈ സൗഹൃദ മത്സരം

dot image

അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തിൽ തായ്‌ലാൻഡിനെതിരെ പരാജയം വഴങ്ങി ഇന്ത്യ. ബാങ്കോക്കിലെ തമ്മാസത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യയെ തായ്ലാൻഡ് പരാജയപ്പെടുത്തിയത്. ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യതാറൗണ്ടിന് മുന്നോടിയായിരുന്നു ഈ സൗഹൃദ മത്സരം.

എട്ടാം മിനിറ്റിൽ ബെൻ ഡേവിസും 59-ാം മിനിറ്റിൽ പൊരമേറ്റ് അർവിറായിയും തായ്ലാൻഡിന് വേണ്ടി ലക്ഷ്യം കണ്ടു. ഫുൾടൈം പരിശീലക ചുമതയേറ്റെടുത്ത ശേഷം മനോലോ മാർക്വേസിന്റെ കീഴിൽ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. എഎഫ്‌സി ഏഷ്യൻകപ്പ് യോഗ്യത റൗണ്ടിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തായ്‌ലാൻഡിനെതിരായ തോൽവി വലിയ നിരാശയായി.

റാങ്കിങ്ങിൽ മുന്നിലുള്ള തായ്‌ലാൻഡിനെതിരേയുള്ള പരാജയം ഇന്ത്യൻ ടീമിന് തിരിച്ചടിയാണ്. ഫിഫ റാങ്കിങിൽ ഇന്ത്യ 127ാം സ്ഥാനത്തും തായ്‌ലാൻഡ് 99-ാമതുമാണ്.

Content Highlights: Indian football team loses 2-0 against Thailand in 2025 international friendly

dot image
To advertise here,contact us
dot image