
എ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. ഇരുപത്തിയെട്ടംഗ ടീമിനെയാണ് കോച്ച് മനോലോ മാര്‍ക്വേസ് പ്രഖ്യാപിച്ചത്. മലയാളി താരം ആഷിക് കുരുണിയൻ ടീമിലിടം നേടി. മോഹൻ ബഗാന്റെ താരമാണ് ആഷിക്. മറ്റ് മലയാളി താരങ്ങൾക്കൊന്നും ഇരുപത്തിയെട്ടംഗ ടീമിൽ ഇടംപിടിക്കാനായില്ല.
ജൂണ്‍ പത്തിന് ഹോങ്കോംഗുമായാണ് ഇന്ത്യയുടെ മത്സരം. ഹോങ്കോംഗിനെ നേരിടും മുന്‍പ് ജൂണ്‍ അഞ്ചിന് ഇന്ത്യ തായ്ലന്‍ഡുമായി സന്നാഹമത്സരം കളിക്കും. നിലവിൽ ഫിഫ റാങ്കിങ്ങിൽ 127 -ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വർഷങ്ങളിൽ നൂറിനുള്ളിൽ പ്രവേശിക്കാനായെങ്കിലും പിന്നീട് കനത്ത തിരിച്ചടി നേടുകയായിരുന്നു. കഴിഞ്ഞ കലണ്ടർ വർഷത്തിൽ ഒരു ജയം പോലും നേടാനായിരുന്നില്ല. എന്നാൽ ഈ വർഷം നടന്ന ആദ്യ മത്സരത്തിൽ മാലിദ്വീപിനെ തോൽപ്പിക്കാനായിരുന്നു.
ഇന്ത്യന്‍ ഫുട്ബോള്‍ ടീം: ഗോള്‍കീപ്പര്‍മാര്‍: ഹൃത്വിക് തിവാരി, വിശാല്‍ കൈത്, ഗുര്‍മീത് സിംഗ്, അമരീന്ദര്‍ സിംഗ്.
ഡിഫന്‍ഡര്‍മാര്‍: നൗറെം റോഷന് സിംഗ്, രാഹുല്‍ ഭേക്കെ, ചിംഗ്ലെന്‍സന സിംഗ് കോണ്‍ഷാം, അന്‍വര്‍ അലി, ബോറിസ് സിംഗ് തങ്ജാം,
സന്ദേശ് ജിംഗന്, ആശിഷ് റായ്, സുഭാഷിഷ് ബോസ്, മെഹ്താബ് സിംഗ്, അഭിഷേക് സിംഗ് ടെക്ചം.
മിഡ്ഫീല്‍ഡര്‍മാര്‍: സുരേഷ് സിംഗ് വാങ്ജാം, മഹേഷ് സിംഗ് നൗറെം, ആയുഷ് ദേവ് ഛേത്രി, ഉദാന്ത സിംഗ് കുമം, ലാലെങ്മാവിയ റാള്‍ട്ടെ, ലിസ്റ്റണ്‍ കൊളാക്കോ, ആഷിക് കുരുണിയന്, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, നിഖില്‍ പ്രഭു.
ഫോര്‍വേഡുകള്‍: സുനില്‍ ഛേത്രി, എഡ്മണ്ട് ലാല്‍റിന്‍ഡിക, മന്‍വീര്‍ സിംഗ്, സുഹൈല്‍ അഹമ്മദ് ഭട്ട്, ലാലിയന്‍സുവാല ചാങ്തെ.
Content Highlights: India Announce 28-Player Squad for AFC Asian Cup qualifiying round