സൂപ്പർ കപ്പിൽ എഫ് സി ​ഗോവ ചാംപ്യന്മാർ; എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് ജംഷഡ്പൂരിനെ തകർത്തു

ഗോവയ്ക്കായി ബോർജ ഹെരേര ഇരട്ട ​ഗോളുകൾ നേടി

dot image

സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ എഫ് സി ​ഗോവ ചാംപ്യന്മാർ. എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് ജംഷഡ്പൂരിനെ തകർത്താണ് ​ഗോവ സൂപ്പർ കപ്പിന്റെ ചാംപ്യന്മാരായത്. ​ഗോവയ്ക്കായി ബോർജ ഹെരേര ഇരട്ട ​ഗോളുകൾ നേടി. ഡെജൻ ഡ്രാസിക് മറ്റൊരു ​ഗോളും വലയിലാക്കി.

മത്സരത്തിന്റെ 23-ാം മിനിറ്റിലാണ് ആദ്യ ​ഗോൾ പിറന്നത്. ​ഗോവൻ താരം ആകാശ് സാങ്‍വെയുടെ ഷോട്ട് ജംഷഡ്പൂർ ​ഗോൾകീപ്പർ ആൽബിനോ ​ഗോമസ് തടഞ്ഞിട്ടു. എന്നാൽ രണ്ടാം ശ്രമത്തിൽ ബോർജ ഹെരേര പന്ത് വലയിലാക്കി. ആദ്യ പകുതിയിൽ എഫ് സി ​ഗോവ എതിരില്ലാത്ത ഒരു ​ഗോളിന് ലീഡ് ചെയ്തു.

രണ്ടാം പകുതിയിൽ 51-ാം മിനിറ്റിലാണ് ബോർജ വീണ്ടും വലകുലുക്കിയത്. ഇത്തവണ ബോക്സിന് പുറത്ത് നിന്നും തകർപ്പൻ ഒരു ഷോട്ടിലൂടെയാണ് ബോർജ വലകുലുക്കിയത്. ജഴ്സി ഊരി താരം തന്റെ രണ്ടാം ​ഗോൾ നേട്ടം ആ​ഘോഷിച്ചു. ഒടുവിൽ 66-ാം മിനിറ്റിൽ 'മത്സരത്തിലെ താരത്തെ' ​ഗോവൻ മാനേജർ മനേലോ മാർക്വസ് പിൻവലിക്കുകയും ചെയ്തു. 72-ാം മിനിറ്റിൽ ​ഗോവൻ ജയം ഉറപ്പിച്ച് മൂന്നാമത്തെ ​ഗോളും പിറന്നു. ഡെജൻ ഡ്രാസിക് ആണ് ഇത്തവണ വലചലിപ്പിച്ചത്.

ഗോവ വിജയം കുറിച്ച ഈ മത്സരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ടീമിനൊപ്പമുള്ള മനേലോ മാർക്വസിന്‍റെ അവസാന മത്സരമായിരുന്നു ഇത്. ക്ലബിന്‍റെ പരിശീലക സ്ഥാനം ഒഴിയുന്ന മാർക്വസ്

ഇനി ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുഴുവൻ സമയ പരിശീലകനാകും. നേരത്തെ എഫ് സി ഗോവയ്ക്കൊപ്പം ഇന്ത്യന്‍ ടീമിനെയും പരിശീലിപ്പിച്ച് വരികയായിരുന്നു അദ്ദേഹം.

Content Highlights: FC Goa beats Jamshedpur 3-0 in final to Super Cup

dot image
To advertise here,contact us
dot image