ഞാന് ചോദിച്ചതിലും അധികമാണ്...; പോസ്റ്റുമായി ഡി മരിയ

ലയണല് മെസ്സിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരത്തിന്റെ പോസ്റ്റ്

ഞാന് ചോദിച്ചതിലും അധികമാണ്...; പോസ്റ്റുമായി ഡി മരിയ
dot image

മിയാമി: അര്ജന്റീനയ്ക്കായി അവസാന മത്സരത്തിനിറങ്ങുകയാണ് ഏയ്ഞ്ചല് ഡി മരിയ. മത്സരത്തിന് മുമ്പായി ഇന്സ്റ്റാഗ്രാമില് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുയാണ് അര്ജന്റീനന് ഇതിഹാസം. ജീവിതം തനിക്ക് ചോദിച്ചതിലും അധികം നല്കിയിരിക്കുന്നതായാണ് ഡി മരിയയുടെ വാക്കുകള്. ലയണല് മെസ്സിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരത്തിന്റെ പോസ്റ്റ്.

മുമ്പ് ഖത്തര് ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് ഡി മരിയ പ്രഖ്യാപിച്ചിരുന്നു. എന്നാല് അര്ജന്റീനയുടെ ലോകകപ്പ് നേട്ടത്തിന് പിന്നാലെ താരം തീരുമാനം പിന്വലിച്ചു. കോപ്പ നേടിയാല് ഡി മരിയയുടെ തീരുമാനത്തില് മാറ്റമുണ്ടാകുമോയെന്നതിന് ആരാധകര് കാത്തിരിക്കുകയാണ്. ഇത്തവണ ഡി മരിയ തന്റെ ബൂട്ട് അഴിക്കുമെന്നാണ് സൂചനകള് വ്യക്തമാക്കുന്നത്.

'ഇന്ന് ആരും എന്നെ പരിഹസിക്കുന്നില്ല'; തുറന്ന് പറഞ്ഞ് സൗരവ് ഗാംഗുലി

കോപ്പ അമേരിക്ക ടൂര്ണമെന്റിന്റെ ഫൈനല് നാളെ രാവിലെ 5.30ന് നടക്കും. നിലവിലത്തെ ചാമ്പ്യന്മാരായ അര്ജന്റീനയെ നേരിടുന്നത് കൊളംബിയ ആണ്. കിരീടം നിലനിര്ത്തി എയ്ഞ്ചല് ഡി മരിയയ്ക്ക് വിടവാങ്ങല് ഒരുക്കുകയാണ് ലയണല് മെസ്സിയുടെയും സംഘത്തിന്റെയും ലക്ഷ്യം.

dot image
To advertise here,contact us
dot image