'വൈഭവ് കാത്തിരിക്കട്ടെ, അടുത്ത 10 മത്സരത്തിലും സഞ്ജുവും അഭിഷേകും തുടങ്ങട്ടെ'; എസ് ബദരീനാഥ്

സഞ്ജു സാംസൺ-അഭിഷേക് ഓപ്പണിങ് ജോഡി തിളങ്ങിയതിന് പിന്നാലെ പ്രതികരണവുമായി ബദരീനാഥ്.

'വൈഭവ് കാത്തിരിക്കട്ടെ, അടുത്ത 10  മത്സരത്തിലും സഞ്ജുവും അഭിഷേകും തുടങ്ങട്ടെ'; എസ് ബദരീനാഥ്
dot image

അഫ്ഗാനെതിരായ മൂന്നാം ടി 20 യിലും സഞ്ജു സാംസൺ-അഭിഷേക് ഓപ്പണിങ് ജോഡി തിളങ്ങിയതിന് പിന്നാലെ പ്രതികരണവുമായി ബദരീനാഥ്. സഞ്ജു സാംസണിനും അഭിഷേക് ശർമയ്ക്കും കുറഞ്ഞത് അടുത്ത 10 ടി20 മത്സരങ്ങളിലെങ്കിലും തുടർച്ചയായി ഓപ്പണർമാരായി അവസരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

15-കാരനായ യുവതാരം വൈഭവ് സൂര്യവംശിക്ക് അവസരത്തിനായി കുറച്ചുകൂടി കാത്തിരിക്കാമെന്നും യൂട്യൂബ് ചാനലായ 'ക്രിക് ഇറ്റ് വിത്ത് ബദ്രി'യിൽ ബദരീനാഥ് പറഞ്ഞു. അടുത്ത 10 ടി20 മത്സരങ്ങളിൽ അഭിഷേക് ശർമയും സഞ്ജു സാംസണും തന്നെ ഇന്ത്യക്കായി ഓപ്പൺ ചെയ്യണം.

അതിനു ശേഷവും സഞ്ജു പരാജയപ്പെടുകയാണെങ്കിൽ മാത്രം അദ്ദേഹത്തെ ഒഴിവാക്കി വൈഭവ് സൂര്യവംശിയെ ടീമിലേക്ക് പരിഗണിക്കാം. അല്ലാതെ ഓരോ പരമ്പരയിലും ഇവരെ മാറിമാറി പരീക്ഷിക്കുന്നത് സഞ്ജുവിനോട് കാണിക്കുന്ന അനീതിയാണെന്നും ബദരീനാഥ് പറഞ്ഞു.

സിംബാബ്‌വെ പര്യടനത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് പരമ്പരയിലെ മികച്ച താരമായ വൈഭവ് സൂര്യവംശിയെ അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളിലും ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ ആദ്യ മത്സരത്തിൽ നിരാശപെടുത്തിയെങ്കിലും സഞ്ജു പിന്നീടുള്ള രണ്ട് മത്സരങ്ങളിലും വെടിക്കെട്ട് ഫിഫ്റ്റികൾ നേടി. അഭിഷേക് ശർമയും പരമ്പരയിൽ ഒരു വെടിക്കെട്ട് സെഞ്ച്വറിയും ഒരു വെടിക്കെട്ട് ഫിഫ്റ്റിയും നേടി.

content highlights: s badrinath backs sanju samson abhishek sharma opening pair vaibhav sooryavanshi

dot image
To advertise here,contact us
dot image