'ഇന്ത്യയുടെ കരുത്തരായ സീനിയർ താരങ്ങൾ പുറത്തുപോയത് ടെസ്റ്റ് ടീമിൽ വലിയ വിടവുണ്ടാക്കി'; അജിങ്ക്യ രഹാനെ

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങിയത്

'ഇന്ത്യയുടെ കരുത്തരായ സീനിയർ താരങ്ങൾ പുറത്തുപോയത് ടെസ്റ്റ് ടീമിൽ വലിയ വിടവുണ്ടാക്കി'; അജിങ്ക്യ രഹാനെ
dot image

നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനത്തിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് മുൻ നായകൻ അജിങ്ക്യ രഹാനെ. ഇന്ത്യൻ സംഘം സ്വന്തം മണ്ണിൽ പോലും ടെസ്റ്റ് മത്സരങ്ങൾ പരാജയപ്പെടുകയാണെന്നും ഇത് ഏറെ വേദനയോടെയാണ് നോക്കിനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങിയത്. ഇതിന് പിന്നാലെ ഒരു പോഡ്‌കാസ്റ്റിൽ സംസാഹാരിക്കവേ ആയിരുന്നു രഹാനെ ഈ കാര്യം വ്യക്തമാക്കിയത്.

'ആറ് മാസത്തിനുള്ളിൽ ഇന്ത്യയുടെ കരുത്തരായ സീനിയർ താരങ്ങൾ ടീമിൽ നിന്ന് പുറത്തുപോയി. വിരാട് കോഹ്‌ലി, രോഹിത് ശർമ, ആർ അശ്വിൻ എന്നിവർ കളി മതിയാക്കിയത് ടീമിൽ വലിയ വിടവാണ് സൃഷ്ട്ടിച്ചത്. നിലവിലെ ഇന്ത്യയുടെ ടെസ്റ്റ് ടീം പരിശോധിച്ചാൽ കൂടുതൽ താരങ്ങളും പുതുമുഖങ്ങളാണ്. എന്നാൽ, ഒരു ടെസ്റ്റ് ടീമിൽ ഏറ്റവും കുറഞ്ഞത് ഏഴോ എട്ടോ സീനിയർ കളിക്കാരും രണ്ടോ മൂന്നോ യുവതാരങ്ങളും വേണം എന്നതാണ് രീതി. ഇപ്പോൾ ടെസ്റ്റ് ടീമിലുള്ള രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, കെ എൽ രാഹുൽ എന്നിവർക്ക് മാത്രമാണ് അമ്പതിൽ കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുള്ളത്', രഹാനെ വ്യക്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റിൽ ആവശ്യമായ ആത്മവിശ്വാസവും ലക്ഷ്യബോധവും ഇന്നത്തെ ടീമുകളിൽ കാണാനാകുന്നില്ലെന്നും രഹാനെ കൂട്ടിച്ചേർത്തു. 2027 ജൂൺ ഒൻപതിനാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്നത്. ഓവലിൽ വച്ചാണ് മത്സരം നടക്കുക.

Content highlight: Ajinkya Rahane says exit of senior players created big void in indian test team

dot image
To advertise here,contact us
dot image