തിരുവമ്പാടിയില്‍ വിജയം സുനിശ്ചിതം,12000ത്തിലധികം വോട്ടുകള്‍ക്ക് ജയിക്കും; സി കെ കാസിം

ലിന്റോ ജോസഫിന് പ്രത്യേക പ്രതിച്ഛായ ഇല്ലെന്നും സി കെ കാസിം പറഞ്ഞു.

തിരുവമ്പാടിയില്‍ വിജയം സുനിശ്ചിതം,12000ത്തിലധികം വോട്ടുകള്‍ക്ക് ജയിക്കും; സി കെ കാസിം
dot image

കോഴിക്കോട്: തിരുവമ്പാടിയില്‍ വിജയം സുനിശ്ചിതമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി സി കെ കാസിം.

പന്ത്രണ്ടായിരത്തിലധികം വോട്ടുകള്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വിഭാഗം വോട്ടുകളും തനിക്ക് അനുകൂലമായി ലഭിച്ചു. തിരുവമ്പാടിയില്‍ യുഡിഎഫ് ജയിച്ച കാലത്തെല്ലാം അധികാരത്തില്‍ എത്തിയിട്ടുണ്ട്. മണ്ഡലം വികസനത്തിനൊപ്പമാണ്. ലിന്റോ ജോസഫിന് പ്രത്യേക പ്രതിച്ഛായ ഇല്ലെന്നും സി കെ കാസിം പറഞ്ഞു.

എല്ലാ എംഎല്‍എമാരും വികസനത്തിനായി ശ്രമിച്ചിട്ടുണ്ട്. തുരങ്കപാത യുഡിഎഫിന് കൂടി അവകാശപ്പെട്ടതെന്നും സി കെ കാസിം പറഞ്ഞു.

Content Highlights: Certain victory in Thiruvambady, will win by over 12,000 votes: C K Kasim

dot image
To advertise here,contact us
dot image