

ഇന്നലെ ഒരു ദിവസം തന്നെ നാല് തവണ മാറിമറിഞ്ഞ ശേഷം സ്വർണവില ഇന്ന് നേരിയ നേട്ടത്തിലേക്ക് മടങ്ങിയെത്തി. ഇന്ന് പവന്‍ വിലയില്‍ 240 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 13,835 രൂപയിലെത്തി. പവന്‍ വില 1,10,680 രൂപയാണ്. 18 കാരറ്റിന് ഗ്രാമിന് 25 രൂപ വര്‍ധിച്ച് 11,370 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 8,855 രൂപയിലെത്തി. 9 കാരറ്റിന് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,710 രൂപയിലുമാണ് വ്യാപാരം. വെള്ളി വിലയിലും ഇന്ന് മുന്നേറ്റം രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 265 രൂപയാണ് വെള്ളിയുടെ ഇന്നത്തെ വില.
ഇന്നലെ രാവിലെ പവന് 280 രൂപ കുറവിലാണ് വ്യാപാരം ആരംഭിച്ചത്. 22 കാരറ്റ് (916) സ്വര്‍ണത്തിന് ഉച്ചതിരിഞ്ഞു വില വീണ്ടും കുറയുന്ന കാഴ്ചക്കാണ് ഇന്നലെ വിപണി സാക്ഷിയായത്. മണിക്കൂറുകള്‍ക്കകം വില വീണ്ടും മാറിമറിഞ്ഞു. 1440 രൂപ ഇടിഞ്ഞതോടെ വില 1,10,280 രൂപ എന്ന നിലയിലെത്തി. വൈകുന്നേരം വീണ്ടും പവന് 560 രൂപ കൂടി കുറഞ്ഞു. ഇതോടെ മൂന്നു തവണയായി പവന് 2280 രൂപ (ഗ്രാമിന് 285 രൂപ) കുറഞ്ഞശേഷം , രാത്രിയോടെ ഗ്രാമിന് 90 രൂപ കൂടി 13805 രൂപയിലെത്തിയിരുന്നു. പവന് 720 രൂപയുടെ വർധനയോടെ 1,10,440 രൂപയിലാണ് ഇന്നല നാലാമത്തെ തവണയുണ്ടായ ചാഞ്ചാട്ടമവസാനിച്ചത്.
തുടർന്ന് നേരിയ നേട്ടമാണ് ഇന്നു രാവിലെ ഉള്ളത്. വരും മണിക്കൂറുകളിലും രാജ്യാന്തര വിപണിയിലെ ചലനം അനുസരിച്ച് വിലയില്‍ വീണ്ടും വ്യത്യാസം വന്നേക്കാം. വില കുറയുന്നത് നിക്ഷേപകര്‍ക്ക് തിരിച്ചടിയാകുമ്പോള്‍, വാങ്ങാനെത്തുന്ന സാധാരണക്കാര്‍ക്ക് ആശ്വാസമാണ്. എണ്ണവില ഉയരുന്നതും ഡോളര്‍ ശക്തിപ്രാപിക്കുന്നതും സ്വര്‍ണത്തിന്റെ വിലയിടിവിന് കാരണമാകുന്നുണ്ട്.
Content Highlights: Gold price increased today, after four times fluctuation yesterday. Market experts suggest that ongoing fluctuations may continue due to global economic factors, currency movements, and demand trends.