

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം. കണ്ണൂർ തളിപ്പറമ്പ് പട്ടുവം സ്വദേശിനി നഫീസ (70) ആണ് മരിച്ചത്. വെള്ളിയാഴ്ച വീട്ടില്‍ വെച്ചായിരുന്നു കടിയേറ്റത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ശംഖുവരയനാണ് കടിച്ചതെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി.
Content Highlights: kannur woman died due to snakebite