

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഇന്ത്യന്‍ മുൻ നായകന്‍ എം എസ് ധോണിയെ മറികടക്കാന്‍ ഡൽഹി ക്യാപിറ്റൽസിന്റെ കെ എല്‍ രാഹുലിന് അവസരം. ഇന്ന് നടക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - ഡൽഹി ക്യാപിറ്റൽസ് മത്സരത്തില്‍ 50 റണ്‍സ് കൂടി നേടാനായാല്‍ ഐപിഎല്ലില്‍ ചരിത്രത്തിൽ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ആറാമത്തെ താരമെന്ന ബഹുമതിയാണ് രാഹുലിനെ കാത്തിരിക്കുന്നത്.
മുന്‍ സീസണുകളെ അപേക്ഷിച്ച് കൂടുതല്‍ ശക്തവും ആക്രമണകാരിയായ രാഹുലിനെയാണ് ഇത്തവണ മൈതാനത്ത് കാണാനാക്കുന്നത്. ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കുപ്പായമണിയുന്ന കെഎൽ രാഹുല്‍ നിലവിൽ മികച്ച ഫോമിൽ തന്നെയാണ്. ബെംഗളുരുവിനെതിരായ കഴിഞ്ഞ മത്സരത്തിലെ മാച്ച് വിന്നിംഗ് ഇന്നിംഗ്സ് താരത്തിന് വലിയ ആത്മവിശ്വാസം നൽകുന്നത്. നിലവില്‍ 170 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്ന രാഹുൽ, ഓരോ 2.6 പന്തിലും ഒരു ബൗണ്ടറി എന്ന കണക്കിലാണ് സ്‌കോര്‍ ചെയ്യുന്നത്. അഞ്ച് ഇന്നിംഗ്സുകളില്‍ നിന്നായി രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 168 റണ്‍സാണ് താരം ഇതുവരെ അടിച്ചുകൂട്ടിയത്. ഐപിഎല്‍ കരിയറില്‍ ഇതുവരെ 150 മത്സരങ്ങളില്‍ നിന്നായി 5,390 റൺസും രാഹുല്‍ നേടിയിട്ടുള്ളത്. അതിൽ അഞ്ച് സെഞ്ച്വറികളും 42 അർധസെഞ്ചുറികളും ഉള്‍പ്പെടുന്നുണ്ട്.
ഇന്ന് രാഹുലിന് 50 റൺസ് നേടാനായത് താരം മറികടക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇതിഹാസം ധോണിയെ ആയിരിക്കും. ധോണിക്ക് 278 മത്സരങ്ങളില്‍ നിന്നായി 5,439 റണ്‍സാണ് ഉള്ളത്. 5,528 റൺസുള്ള സുരേഷ് റെയ്നയാണ് അഞ്ചാം സ്ഥാനത്ത്.
Content highlight: IPL 2026 KL Rahul set to break MS Dhoni's record