പണം നല്‍കിയാല്‍ കൂടുതല്‍ ഫീച്ചറുകള്‍; വാട്സ്ആപ്പ് പ്ലസ് സബ്സ്‌ക്രിപ്ഷന്‍ വരുന്നു

വാട്സ്ആപ്പ് പ്ലസ് ഓപ്ഷണല്‍ സേവനം മാത്രമാണ്. നിലവിലുള്ള മെസേജിങ്, കോളിങ് സേവനങ്ങള്‍ സൗജന്യമായി തന്നെ തുടരും

പണം നല്‍കിയാല്‍ കൂടുതല്‍ ഫീച്ചറുകള്‍; വാട്സ്ആപ്പ് പ്ലസ് സബ്സ്‌ക്രിപ്ഷന്‍ വരുന്നു
dot image

മെറ്റയുടെ ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്കായി 'വാട്സ്ആപ്പ് പ്ലസ്' എന്ന പേരില്‍ പുതിയ പെയ്ഡ് സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ വരുന്നു. നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റാ ടെസ്റ്റര്‍മാര്‍ക്കിടയില്‍ പരീക്ഷിച്ചുവരുന്ന സേവനം വൈകാതെ എല്ലാവര്‍ക്കും ലഭ്യമാകും. വാട്സ്ആപ്പ് പ്ലസ് ഓപ്ഷണല്‍ സേവനം മാത്രമാണ്. നിലവിലുള്ള മെസേജിങ്, കോളിങ് സേവനങ്ങള്‍ സൗജന്യമായി തന്നെ തുടരും. ആപ്പിനെ കൂടുതല്‍ പേഴ്‌സണലൈസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രം ഈ പ്ലാന്‍ തിരഞ്ഞെടുക്കാം.

പ്രീമിയം ഫീച്ചറുകള്‍

  • പിന്‍ ചാറ്റുകള്‍: നിലവില്‍ 3 ചാറ്റുകള്‍ മാത്രമേ വാട്‌സ്ആപ്പില്‍ പിന്‍ ചെയ്യാന്‍ കഴിയൂ. എന്നാല്‍ പ്ലസ് വരിക്കാര്‍ക്ക് 20 ചാറ്റുകള്‍ വരെ പിന്‍ ചെയ്യാനാകും.
  • തീമുകള്‍: 18 പുതിയ നിറങ്ങളില്‍നിന്നും ഇഷ്ടപ്പെട്ട 'ആക്‌സന്റ് കളര്‍' തിരഞ്ഞെടുത്ത് ആപ്പിന്റെ രൂപഭാവം മാറ്റാം.
  • പ്രീമിയം സ്റ്റിക്കറുകള്‍: സബ്സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് മാത്രമായി എക്‌സ്‌ക്ലൂസീവ് സ്റ്റിക്കര്‍ പാക്കുകള്‍ ലഭിക്കും.
  • റിങ്ടോണുകള്‍: കോള്‍ വരുമ്പോള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന 10 പ്രത്യേക റിങ്ടോണുകള്‍ ഈ പ്ലാനില്‍ ലഭ്യമാണ്.
  • കസ്റ്റം ഐക്കണുകള്‍: ഫോണിന്റെ ഹോം സ്‌ക്രീനില്‍ വാട്സ്ആപ്പ് ഐക്കണ്‍ മാറ്റാന്‍ 14 വ്യത്യസ്ത ഡിസൈനുകള്‍ ലഭിക്കും.

നിലവില്‍ ചില ആന്‍ഡ്രോയിഡ് ബീറ്റാ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാണ്. ഐ.ഒ.എസ് ഉപഭോക്താക്കള്‍ക്ക് വൈകാതെ തന്നെ പ്രീമിയം ഫീച്ചറുകള്‍ ലഭ്യമാകും. സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകളെ കുറിച്ച് മെറ്റ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും, യൂറോപ്പില്‍ പ്രതിമാസം 2.49 യൂറോ (ഏകദേശം 220 രൂപ) ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് പുറത്തുവിടും.

Content Highlights: Meta Confirms WhatsApp Plus Subscription: New Premium Features, Pricing And Availability

dot image
To advertise here,contact us
dot image