

ഇന്ത്യൻ പ്രീമിയർ ലീഗിൽ അപരാജിത കുതിപ്പ് തുടരുകയാണ് പഞ്ചാബ് കിംഗ്സ്. ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിൽ 54 റൺസിന്റെ വിജയമാണ് ശ്രേയസ് അയ്യരും സംഘവും സ്വന്തമാക്കിയത്. വിജയം സ്വന്തമാക്കിയെങ്കിലും മത്സരത്തിൽ പഞ്ചാബിന്റെ ഫീൽഡിങ് പിഴവുകളും ചർച്ചയായിരുന്നു.
ലഖ്നൗവിനെതിരായ മത്സരത്തിനിടെ പഞ്ചാബ് കിംഗ്സിന്റെ ശശാങ്ക് സിങ് മൂന്ന് ക്യാച്ചുകൾ കെെവിട്ടിരുന്നു. ഇതിനെത്തുടർന്ന് ചില നാടകീയ സംഭവങ്ങളും അരങ്ങേറുകയും ചെയ്തു. എയ്ഡൻ മാർക്രത്തിന്റെ ക്യാച്ച് ശശാങ്ക് വിട്ടതാണ് വലിയ ചർച്ചകൾക്ക് കാരണമായത്. അർഷ്ദീപിന്റെ പന്തിലെ മാർക്രത്തിന്റെ ഷോട്ട് ബൗണ്ടറി ലെെനിൽ അനായാസമായി ശശാങ്കിന് കെെയിലൊതുക്കാമായിരുന്നു. എന്നാൽ ശശാങ്ക് ഇത് ക്യാച്ചിന് ശ്രമിക്കുകപോലും ചെയ്തില്ല. ഇതോടെ പന്ത് സിക്സറാവുകയും ചെയ്തു.
ഇതോടെ ഡഗൗട്ടിലിരുന്ന പഞ്ചാബ് പരിശീലകൻ റിക്കി പോണ്ടിങ് ദേഷ്യത്തോടെ പ്രതികരിക്കുകയും ചെയ്തിരുന്നു. മത്സരശേഷം ശശാങ്കിനെതിരെ കോച്ച് പോണ്ടിങ് പൊട്ടിത്തെറിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും സംഭവിച്ചത് മറ്റൊന്നാണ്. വളരെ രസകരമായ കാഴ്ചകളാണ് ഗ്രൗണ്ടിൽ പിന്നീട് അരങ്ങേറിയത്. തൊപ്പി ഉപയോഗിച്ച് ശശാങ്കിനെ മറച്ചുകൊണ്ടാണ് നായകൻ ശ്രേയസ് അയ്യർ ഡഗൗട്ടിലെ കൊണ്ടുപോയത്. ഇരുവർക്കൊപ്പം സഹതാരങ്ങളും ഈ കാഴ്ച കണ്ട് ചിരിക്കുന്നതുകാണാം.
𝘼𝙡𝙡'𝙨 𝙬𝙚𝙡𝙡 𝙩𝙝𝙖𝙩 𝙚𝙣𝙙𝙨 𝙬𝙚𝙡𝙡 😃
— IndianPremierLeague (@IPL) April 19, 2026
Only smiles on the faces of skipper Shreyas Iyer, coach Ricky Ponting and.. Shashank Singh! #TATAIPL | #KhelBindaas | #PBKSvLSG | @PunjabKingsIPL pic.twitter.com/SQU5z3zNdy
പിന്നാലെ ശശാങ്കിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയാണ് പോണ്ടിങ് ചെയ്തത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാണ്.
Content Highlight: Shreyas Iyer Shames Shashank Singh For Costly Mistakes vs LSG, Ricky Ponting hugs