'ബോഡിഷെയ്മിങ് തമാശകൾ, പറഞ്ഞുപഴകിയ കഥ'; സ്ട്രീമിങ്ങിന് പിന്നാലെ ട്രോളിൽ കുളിച്ച് യൂത്ത്

തമിഴിൽ പലയാവർത്തി കണ്ട് പഴയ അതേ കഥ തന്നെയാണ് കെൻ യൂത്തിലൂടെ അവതരിപ്പിക്കുന്നതെന്നും ഒരു പുതുമയും സിനിമയിൽ അവകാശപ്പെടാനില്ല എന്നാണ് ഒരു അഭിപ്രായം

'ബോഡിഷെയ്മിങ് തമാശകൾ, പറഞ്ഞുപഴകിയ കഥ'; സ്ട്രീമിങ്ങിന് പിന്നാലെ ട്രോളിൽ കുളിച്ച് യൂത്ത്
dot image

തമിഴ് യുവതാരം കെന്‍ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ച 'യൂത്ത്' ബ്ലോക്ക്ബസ്റ്റര്‍ വിജയം ആണ് തിയേറ്ററുകളിൽ നിന്നും നേടിയത്. കെന്‍ കരുണാസ് തന്നെ നായകനായും വേഷമിട്ട ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ആണ്. മലയാളത്തിലെയും ബോളിവുഡിലെയും വമ്പന്‍ ചിത്രങ്ങള്‍ക്കൊപ്പം മാര്‍ച്ച് 19 ന് പ്രദര്‍ശനം ആരംഭിച്ച യൂത്ത് ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടിയത്. ചിത്രം ഇപ്പോൾ ഒടിടിയിൽ ലഭ്യമാണ്. എന്നാൽ സ്ട്രീമിങ്ങിന് പിന്നാലെ നിറയെ ട്രോളുകളും നെഗറ്റീവ് റെസ്പോൺസുകളും ആണ് സിനിമയെ തേടി എത്തുന്നത്.

തമിഴിൽ പലയാവർത്തി കണ്ട് പഴയ അതേ കഥ തന്നെയാണ് കെൻ യൂത്തിലൂടെ അവതരിപ്പിക്കുന്നതെന്നും ഒരു പുതുമയും സിനിമയിൽ അവകാശപ്പെടാനില്ല എന്നാണ് ഒരു അഭിപ്രായം. നിറയെ ബോഡിഷെയ്മിങ് തമാശകൾ കൊണ്ട് നിറഞ്ഞതാണ് സിനിമയെന്നും കമന്റുകൾ ഉണ്ട്. തമിഴിലെ സ്ഥിരം പാസം മോഡലിൽ ആണ് സിനിമ സഞ്ചരിക്കുന്നതെന്നും ഈ ഫോർമാറ്റിൽ നിന്ന് തമിഴ് സിനിമ മുക്തി നേടണമെന്നുമാണ് പലരും എക്സിൽ കുറിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. അതേസമയം, സിനിമയിലെ സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനത്തിന് കയ്യടി ലഭിക്കുന്നത്. ഇതുവരെ 68 കോടിയാണ് സിനിമ ആഗോള തലത്തിൽ നേടിയത്. ചിത്രത്തിലെ നായകനായ കെനിന്റെ അച്ഛന്‍ വേഷത്തിലാണ് സുരാജ് ഈ ചിത്രത്തില്‍ വേഷമിട്ടത്. കെന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തെ അതീവ രസകരമായ സിനിമാനുഭവമാക്കി മാറ്റുന്നത്.

ദേവദര്‍ശിനി ചേതന്‍, പ്രിയാന്‍ഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. കെന്‍ കരുണാസ് തന്നെ രചനയും നിര്‍വഹിച്ച ഈ സ്‌കൂള്‍ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത് പാര്‍വത എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കറുപ്പയ്യ സി റാം, സുലോചന കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെന്‍. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിലെ ട്രെന്‍ഡ് ആയി മാറിയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത്.

ഛായാഗ്രഹണം- വിക്കി, എഡിറ്റര്‍- നാഷ്, മ്യൂസിക് ജി വി പ്രകാശ് കുമാര്‍, ആക്ഷന്‍- കലൈ കിങ്സണ്‍, കലാസംവിധായകന്‍- രാമു തങ്കരാജ്, കോസ്റ്റ്യൂം ഡിസൈനര്‍ - കാവ്യാ ശ്രീറാം, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- വിജയ് എംപി, പ്രൊഡക്ഷന്‍ ഹെഡ്- ചെല്ലദുരൈ ബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - അരോകിയ വിക്ടോ പ്രിന്‍സ്. എം , തേജേഷ് സുരേഷ്, അഡ്മിനിസ്‌ട്രേഷന്‍ എക്‌സിക്യൂട്ടീവ്- സുരേഷ് കുമാര്‍, വരികള്‍- വിഘ്‌നേഷ് ശ്രീകാന്ത്, കെന്‍ കെ, ഈശ്വര്‍ സന്താനലക്ഷ്മി, സൌണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൌണ്ട് മിക്‌സ്- അരവിന്ദ് മേനോന്‍, ഡിഐ- സുരേഷ് രവി (മാംഗോ പോസ്റ്റ്), പിആര്‍ഒ- ശബരി.

Content Highlights: Ken Karunas film Youth gets trolled after OTT release

dot image
To advertise here,contact us
dot image