

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ പരാജയം വഴങ്ങിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിനെ രൂക്ഷമായി വിമർശിച്ച് മുൻ താരം രവിചന്ദ്രൻ അശ്വിൻ. മത്സരത്തിന്റെ നിർണായകമായ അവസാന ഘട്ടത്തിൽ റോയൽസ് നായകൻ റിയാൻ പരാഗിന്റെ പിഴവുകളെയാണ് അശ്വിൻ തുറന്നടിച്ചത്.
ടീമിലെ പരിചയസമ്പന്നനായ സ്പിന്നർ രവീന്ദ്ര ജഡേജയെ പന്തെറിയാൻ വിശ്വസിക്കാത്തതിനെയാണ് അശ്വിൻ കുറ്റപ്പെടുത്തിയത്. മൂന്ന് ഓവറിൽ 8 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ശേഷം ജഡേജയ്ക്ക് റോയൽസ് ക്യാപ്റ്റൻ പന്ത് നൽകാതെ ഇരിക്കുകയായിരുന്നു.
'നിങ്ങൾക്ക് ലോകോത്തരനായ ഒരു ഇടംകൈയ്യൻ സ്‌പിന്നറുണ്ട്. തീർച്ചയായും നിങ്ങൾക്ക് മുന്നിൽ കണക്കുകളും സ്റ്റാറ്റസുകളുമുണ്ട്. ജഡേജ മൂന്നോവറിൽ 9 അല്ലെങ്കിൽ 11 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. റിങ്കു സിംഗ് ഷോട്ട് കളിക്കാൻ ശ്രമിച്ചപ്പോൾ പുറത്താകലിന് തൊട്ടടുത്തായിരുന്നു, പക്ഷേ നിങ്ങൾ കരുതിയത് ഞാനൊരു ഓഫ് സ്‌പിന്നറാണ്, ഈ രണ്ട് ഇടംകൈയ്യൻ ബാറ്റർമാർക്ക് മേൽ സമ്മർദ്ദം ചെലുത്താൻ എനിക്ക് കഴിയും, പക്ഷേ ജഡുവിന് കഴിയില്ല' എന്നാണ്.
📢 Ravi Ashwin brutally exposes Riyan Parag’s captaincy.
— AK 45 (@ImRo45_Club) April 19, 2026
Ashwin said 🗣️ : "When you have a world-class spinner who conceded just 8 runs in 3 overs, yet you think you’re an off-spinner who can bowl to these two left-handers but not Jaddu — that shows a poor captaincy mindset.… pic.twitter.com/7MoIuM80c0
'രവി ബിഷ്‌ണോയിക്ക് സാധിക്കുമെങ്കിലും, ജഡുവിനെക്കൊണ്ട് കഴിയില്ലെന്ന് നിങ്ങൾ കരുതി. ഇതാണ് നിങ്ങളുടെ മനോഭാവം. ഒരുപക്ഷേ ജഡേജ പന്തെറിഞ്ഞാൽ ബാറ്റർ രണ്ട് സിക്സറുകൾ നേടിയേക്കാം. എന്നാൽ അദ്ദേഹത്തിന് പന്ത് നൽകാതിരിക്കുന്നതിലൂടെ നിങ്ങളുടെ ബോളിംഗ് യൂണിറ്റിൽ വിശ്വാസമില്ലായ്‌മയാണ് നിങ്ങൾ കാണിക്കുന്നത്', അശ്വിൻ പറഞ്ഞു.
'നിങ്ങൾ അഞ്ച് മത്സരങ്ങളിൽ നാലെണ്ണത്തിലും വിജയിച്ചു. ഈ സാഹചര്യത്തിൽ രവീന്ദ്ര ജഡേജ റിങ്കു സിംഗിന്റെ വിക്കറ്റ് നേടിയിരുന്നെങ്കിൽ, അദ്ദേഹം ഇന്നത്തെ മാൻ ഓഫ് ദ മാച്ച് ആകുമായിരുന്നു. അങ്ങനെയാണെങ്കിൽ രാജസ്ഥാൻ റോയൽസ് 7-8 കളിക്കാർ അടങ്ങുന്ന ഒരു ശക്തമായ ടീമായി മാറിയേനെ', അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
Content Highlight: IPL 2026, KKR vs RR: R Ashwin slams Riyan Parag’s captaincy For Ravindra Jadeja Call