എത്തിഹാദിൽ രക്ഷകനായി ഹാലണ്ട്! ആഴ്സണലിനെതിരെ നിർണായക വിജയം സ്വന്തമാക്കി സിറ്റി

പ്രീമിയർ ലീഗിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെ ടീമുകളുടെ പോരാട്ടമെന്ന നിലയിൽ മത്സരത്തിന് മുൻപേ സിറ്റി-ആർസണൽ പോരാട്ടം ശ്രദ്ധനേടിയിരുന്നു

എത്തിഹാദിൽ രക്ഷകനായി ഹാലണ്ട്! ആഴ്സണലിനെതിരെ നിർണായക വിജയം സ്വന്തമാക്കി സിറ്റി
dot image

പ്രീമിയർ ലീഗിലെ കിരീടപ്പോരാട്ടത്തിനായുള്ള നിർണ്ണായക മത്സരത്തിൽ ആഴ്സണലിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി. സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിറ്റിയുടെ ജയം. റയാൻ ചെർക്കി (16), എർലിങ് ഹാളണ്ട് (65) എന്നിവരാണ് സിറ്റിക്ക് വേണ്ടി വലകുലുക്കിയത്. കായ് ഹാവെർട്‌സ് (18) ആർസണലിന്റെ ആശ്വാസ ​ഗോൾ കണ്ടെത്തി.

പ്രീമിയർ ലീഗിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെ ടീമുകളുടെ പോരാട്ടമെന്ന നിലയിൽ മത്സരത്തിന് മുൻപേ സിറ്റി-ആർസണൽ പോരാട്ടം ശ്രദ്ധനേടിയിരുന്നു. നിർ‌ണായക വിജയത്തോടെ തലപ്പത്തുള്ള ആർസണലുമായുള്ള പോയന്റ് വ്യത്യാസം മൂന്നാക്കി കുറക്കാൻ പെപ് ഗ്വാർഡിയോളക്കും സംഘത്തിനും സാധിച്ചു. ആർസണലിനേക്കാൾ ഒരു മത്സരം കുറവാണ് സിറ്റി കളിച്ചത്.

Content Highlight: Premier League: Erling Haaland seals crucial win for Manchester City over Arsenal in title showdown

dot image
To advertise here,contact us
dot image