തകർത്തടിച്ച് പഞ്ചാബ്; ലഖ്‌നൗ സൂപ്പർ ജയ്ന്റ്‌സിന് കൂറ്റൻ വിജയലക്ഷ്യം

ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സിനെതിരെ ലഖ്‌നൗ സൂപ്പർ ജയ്ന്റ്‌സിന് 255 റൺസ് വിജയലക്ഷ്യം

തകർത്തടിച്ച് പഞ്ചാബ്; ലഖ്‌നൗ സൂപ്പർ ജയ്ന്റ്‌സിന് കൂറ്റൻ വിജയലക്ഷ്യം
dot image

ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സിനെതിരെ ലഖ്‌നൗ സൂപ്പർ ജയ്ന്റ്‌സിന് 255 റൺസ് വിജയലക്ഷ്യം. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് കിംഗ്സ് 254 റൺസ് അടിച്ചെടുത്തത്. പിബികെഎസിനായി പ്രിയാൻഷ് ആര്യ, കൂപ്പർ എന്നിവർ മികച്ച പ്രകടനം നടത്തി.

പഞ്ചാബ് ഓപണർ പ്രഭ്സിമ്രാൻ സിംഗ് ഒരു റൺ പോലും നേടാനാകാതെ ഡഗ്‌ഔട്ടിലേക്ക് മടങ്ങിയപ്പോൾ പ്രിയാൻഷ് ആര്യ ടീമിനായി തകർത്തടിച്ചു. ഒൻപത് സിക്സറുകളും നാല് ബൗണ്ടറികളും അടക്കം 37 പന്തിൽ നിന്ന് 93 റൺസാണ് നേടിയത്. ടീമിന്റെ ടോപ് സ്കോററായതും പ്രിയാൻഷ് തന്നെ. ഒപ്പം 46 പന്തിൽ നിന്ന് ഏഴ് സിക്സറുകളും എട്ട് ബൗണ്ടറികളും അടക്കം 87 റൺസാണ് പഞ്ചാബിനായി കൂപ്പർ അടിച്ചുകൂട്ടിയത്. നായകൻ ശ്രേയസ് അയ്യരിനും മാറ്റ് താരങ്ങൾക്കും മികച്ച രീതിയ്റ്റിൽ ബാറ്റ് വീശാനായിരുന്നില്ല.

പഞ്ചാബ് ബാറ്റിംഗ് നിറയെ പിടിച്ച് കെട്ടുന്നതിൽ പ്രിൻസ് യാദവ്, എം സിദ്ധാർഥ്, എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും, മുഹമ്മദ് ഷമ്മി, മൊഹ്‌സിൻ ഖാൻ, എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തിയിരുന്നു.

Content highlight: PBKS set 255 runs as target to LSG

dot image
To advertise here,contact us
dot image