'ഇംപാക്ട് പ്ലെയർ നിയമം ഗെയിമിനെ കൂടുതല്‍ വൺ ഡൈമൻഷണലാക്കുന്നു'; തുറന്നടിച്ച് ശുഭ്മൻ ഗില്‍

ഒരു അധിക ബാറ്ററെ ഉൾപ്പെടുത്തുന്നത് കളിയുടെ സ്വാഭാവികമായ സ്‌കില്‍ നഷ്ടപ്പെടുത്തുമെന്നും ഗില്‍

'ഇംപാക്ട് പ്ലെയർ നിയമം ഗെയിമിനെ കൂടുതല്‍ വൺ ഡൈമൻഷണലാക്കുന്നു'; തുറന്നടിച്ച് ശുഭ്മൻ ഗില്‍
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ 'ഇംപാക്ട് പ്ലെയർ' നിയമത്തിനെതിരെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. ഇതിനുമുൻപും നിരവധി താരങ്ങളും മുൻ താരങ്ങളും ഈ നിയമത്തിനെതിരെ രം​ഗത്തെത്തിയിരുന്നു. ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ അക്സർ പട്ടേൽ ഈ നിയമത്തെ രൂക്ഷമായി വിമർശിച്ച് രം​ഗത്തെത്തി ദിവസങ്ങൾക്കകമാണ് സമാനമായ നിലപാടുമായി ഗില്ലും എത്തിയത്.

ഒരു അധിക ബാറ്ററെ ഉൾപ്പെടുത്തുന്നത് കളിയുടെ സ്വാഭാവികമായ സ്‌കില്‍ നഷ്ടപ്പെടുത്തുമെന്നും കളി കേവലം ഒരു വശത്തേക്ക് പോകുന്ന അവസ്ഥയുണ്ടാക്കുമെന്നും ഗിൽ അഭിപ്രായപ്പെട്ടു. ഇത് ക്രിക്കറ്റിനെ ബാറ്റര്‍മാരുടെ മാത്രം ഗെയിമാക്കി മാറ്റുന്നുവെന്നുമാണ് ഗില്ലിന്റെ നിരീക്ഷണം.

'ക്രിക്കറ്റ് 11 പേരുടെ കളിയാണ്. നാം കളിക്കുന്ന പിച്ചിലും ഗ്രൗണ്ടിലും ഒരു അധിക ബാറ്ററെ ഉള്‍ക്കൊള്ളിക്കുന്നത് കളിയിലെ താരങ്ങളുടെ സ്വാഭാവികമായ സ്‌കില്ലിനെയാണ് എടുത്തുകളയുന്നത്. ഒരു എക്‌സ്ട്രാ പ്ലെയര്‍ വരുമ്പോള്‍ കളി വണ്‍ ഡൈമന്‍ഷണലായി മാറുന്നു. വെല്ലുവിളി നിറഞ്ഞ പിച്ചില്‍ 160 അല്ലെങ്കില്‍ 180 റണ്‍സ് ചേസ് ചെയ്യുന്നത് ഫ്‌ലാറ്റ് വിക്കറ്റില്‍ 220 ചേസ് ചെയ്യുന്നതിനേക്കാള്‍ എന്നെ സംബന്ധിച്ചിടത്തോളം എത്രയോ ആവേശകരമാണ്', ഗില്‍ വ്യക്തമാക്കി.

2023 സീസണില്‍ ബിസിസിഐ അവതരിപ്പിച്ച ഇംപാക്ട് പ്ലെയര്‍ നിയമം ഓരോ ഒരു അധിക ബാറ്ററോ ബോളറോ ഒരു മത്സരത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ അനുവദിക്കുന്നതാണ്. നിയമം 2027 സീസണ്‍ വരെ തുടരുമെന്നാണ് സൂചന. ഇതിന് ശേഷം കളിക്കാരുടെയും മറ്റും അഭിപ്രായങ്ങള്‍ പരിഗണിച്ച ശേഷമാകും നിയമം തുടരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഈ സാഹചര്യത്തിലാണ് ഗില്ലിന്റെ പ്രതികരണം.

Content Highlights: IPL 2026: Shubman Gill joins criticism of Impact Player rule, calls it 'one-dimensional'

dot image
To advertise here,contact us
dot image