PSL ഉപേക്ഷിച്ച് IPL നെത്തി; താരങ്ങള്‍ക്കെതിരെ നടപടിയെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്

പാകിസ്താൻ സൂപ്പര്‍ ലീഗ് ഉപേക്ഷിച്ച് ഐപിഎല്‍ കളിക്കാന്‍ തീരുമാനിച്ച താരങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി.

PSL ഉപേക്ഷിച്ച് IPL നെത്തി; താരങ്ങള്‍ക്കെതിരെ നടപടിയെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്
dot image

പാകിസ്താൻ സൂപ്പര്‍ ലീഗ് ഉപേക്ഷിച്ച് ഐപിഎല്‍ കളിക്കാന്‍ തീരുമാനിച്ച താരങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി. സിംബാബ്‌വെ പേസര്‍ ബ്ലസിങ് മുസരബാനി, ശ്രീലങ്ക ടി20 ക്യാപ്റ്റനും ഓള്‍ റൗണ്ടറുമായ ദസുന്‍ ഷനക എന്നിവരാണ് പിഎസ്എല്‍ ഉപേക്ഷിച്ച് ഐപിഎല്ലില്‍ നിന്ന് വിളി കേട്ടപ്പോൾ അതു തിരഞ്ഞെടുത്തത്.

പിഎസ്എല്‍ വിലക്കടക്കമുള്ള നടപടികളാണ് ഇരു താരങ്ങളേയും കാത്തിരിക്കുന്നത്. ഇസ്ലാമബാദ് യുനൈറ്റഡ് താരമായിരുന്ന മുസരബാനി കഴിഞ്ഞ ദിവസമാണ് ഐപിഎല്‍ കളിക്കാന്‍ തീരുമാനിച്ചത്. താരം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലാണ് എത്തിയത്. പിന്നാലെ ലാഹോര്‍ ക്വാന്‍ഡേഴ്‌സില്‍ നിന്നു ദസുന്‍ ഷനക രാജസ്ഥാന്‍ റോയല്‍സിലുമെത്തി.

പേസര്‍മാരുടെ അഭാവമാണ് കെകെആറിന്റെ ശ്രദ്ധ മുസരബാനിയിലേക്ക് നീണ്ടത്. സഞ്ജു സാംസണു പകരം ചെന്നൈ ടീമില്‍ നിന്നു സ്വന്തമാക്കിയ ഇംഗ്ലണ്ട് പേസ് ഓള്‍ റൗണ്ടര്‍ സാം കറനു പരിക്കേറ്റതോടെയാണ് രാജസ്ഥാന്‍ ഷനകയെ സ്വന്തമാക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ സീസണിലും പിഎസ്എല്‍ ഉപേക്ഷിച്ച് ഐപിഎല്‍ സ്വീകരിച്ച സംഭവമുണ്ടായിട്ടുണ്ട്. ദക്ഷിണാഫ്രിക്ക താരം കോര്‍ബിന്‍ ബോഷാണ് ഇത്തരത്തില്‍ വന്ന താരം. പെഷവാര്‍ സാല്‍മിക്കായി കളിച്ച ബോഷ് ഇടയ്ക്ക് വച്ച് ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിലേക്കാണ് വന്നത്.

Content Highlights: pcb legal action against players leaving psL for ipl 2026

dot image
To advertise here,contact us
dot image