

ഐപിഎല്‍ 2026 സീസണില്‍ കെ എല്‍ രാഹുലിനെ ടീമിന്റെ സ്ഥിരം ഓപ്പണറായി പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് തീരുമാനിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് ഫ്രാഞ്ചൈസി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ടീമിന്റെ ടോപ്പ് ഓര്‍ഡറിലെ പോരായ്മകള്‍ പരിഹരിക്കാനാണ് ഈ നീക്കമെന്ന് ഹെഡ് കോച്ച് ഹേമാംഗ് ബദാനി
വ്യക്തമാക്കി.
കഴിഞ്ഞ സീസണില്‍ ഓപ്പണിംഗ് ജോഡികളുടെ കാര്യത്തില്‍ വലിയ പരീക്ഷണങ്ങളാണ് ഡല്‍ഹി നടത്തിയത്.ഏഴ് വ്യത്യസ്ത ഓപ്പണിംഗ് കോമ്പിനേഷനുകളും ആകെ 13 മാറ്റങ്ങളും ടീമിന് വരുത്തേണ്ടി വന്നു. ഫാഫ് ഡു പ്ലെസിസും ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്കും ചേര്‍ന്ന് തുടക്കമിട്ടെങ്കിലും മക്ഗുര്‍ക്കിന്റെ മോശം ഫോം തിരിച്ചടിയായി. ഇത് മധ്യനിരയ്ക്ക് വലിയ സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നു.
2024 സീസണിന് ശേഷം ലഖ്നൗ സൂപ്പര്‍ ജയന്റ്സ് റിലീസ് ചെയ്ത രാഹുലിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കുകയായിരുന്നു. അതേസമയം, റെക്കോര്‍ഡ് തുകയ്ക്കാണ് റിഷഭ് പന്തിനെ ലഖ്നൗ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ മധ്യനിരയില്‍ കളി തുടങ്ങിയ രാഹുലിനെ പിന്നീട് ടോപ്പ് ഓര്‍ഡറിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി തന്റെ പവര്‍ ഹിറ്റിംഗ് ഗെയിമില്‍ വലിയ മാറ്റങ്ങളാണ് രാഹുല്‍ വരുത്തിയത്. അവസാന സീസണില്‍ 150 സ്‌ട്രൈക്ക് റേറ്റില്‍ 539 റണ്‍സ് നേടി.
രാഹുലിന്റെ ഈ ഫോം ഡല്‍ഹിക്ക് കരുത്താകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ രാഹുലിന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന കാര്യത്തില്‍ മാനേജ്മെന്റ് അന്തിമ തീരുമാനമെടുത്തിട്ടില്ല. പതും നിസ്സങ്ക, അഭിഷേക് പോറെല്‍, പൃഥ്വി ഷാ എന്നിവരാണ് ഈ സ്ഥാനത്തിനായി പരിഗണനയിലുള്ളത്.
Content Highlights:kl-rahul-dc-opener-ipl-2026