'തട്ട്‌റോം തൂക്കറോം!'; ചെപ്പോക്കിനെ ആവേശത്തിലാക്കി സഞ്ജുവിന്റെ വാക്കുകള്‍, വൈറലായി വീഡിയോ

സ‍‌ഞ്ജുവിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്

'തട്ട്‌റോം തൂക്കറോം!'; ചെപ്പോക്കിനെ ആവേശത്തിലാക്കി സഞ്ജുവിന്റെ വാക്കുകള്‍, വൈറലായി വീഡിയോ
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ പുതിയ സീസണിന് മുന്നോടിയായി ചെപ്പോക്കില്‍ ആരാധകർക്ക് മുന്നിൽ മലയാളികളുടെ അഭിമാന താരം സഞ്ജു സാംസണെ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ചെപ്പോക്കിലെ ആർത്തിരമ്പുന്ന 'മഞ്ഞക്കടലിന്' മുന്നിൽ‌ സംഘടിപ്പിച്ച സിഎസ്‌കെ റോര്‍ 26 എന്ന പരിപാടിയിലാണ് സഞ്ജു ആദ്യമായി മഞ്ഞക്കുപ്പായത്തില്‍ ആരാധക‍ർക്ക് മുന്നിൽ എത്തിയത്.

ഇപ്പോഴിതാ സ‍‌ഞ്ജുവിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഐപിഎല്ലില്‍ എന്തു തരത്തിലായിരിക്കും ബാറ്റ് വീശുക എന്നായിരുന്നു സഞ്ജുവിനോടുള്ള ചോദ്യം. ഇതിനാണ് താരം തമിഴില്‍ മറുപടി നല്‍കിയത്. പന്ത് നോക്കി മാക്‌സിമം സിക്‌സടിക്കണം എന്നായിരുന്നു മറുപടി.

'പ്ലാൻ ഒന്നുമില്ല. പന്ത് നോക്കി അടിക്കണം. മാക്‌സിമം സിക്സടിക്കണം, തട്ട്റോം തൂക്കറോം' എന്നായിരുന്നു സഞ്ജുവിന്റെ വാക്കുകൾ. തമിഴിൽ സഞ്ജു പഞ്ച് ഡയലോഗ് പറഞ്ഞതും ആരാധകര്‍ വലിയ ആവേശത്തോടെയാണ് പ്രതികരിച്ചത്. സഞ്ജുവിന്റെ വാക്കുകളെ ചെപ്പോക്ക് ആവേശത്തോടെ സ്വീകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Content Highlights: IPL 2026: 'will hit maximum sixes', Sanju Samson thrills CSK fans with his words

dot image
To advertise here,contact us
dot image