കടുത്തുരുത്തിയിൽ ട്വിസ്റ്റ്; കേരള കോൺ​ഗ്രസ് എം സ്ഥാനാർത്ഥിയായി നി‍ർമ്മല ജിമ്മി മത്സരിച്ചേക്കും

സ്ഥാനാർത്ഥി നിർണയത്തിൻ്റെ അവസാനഘട്ട ചർച്ചകൾ പുരോ​ഗമിക്കുകയാണ്

കടുത്തുരുത്തിയിൽ ട്വിസ്റ്റ്; കേരള കോൺ​ഗ്രസ് എം സ്ഥാനാർത്ഥിയായി നി‍ർമ്മല ജിമ്മി മത്സരിച്ചേക്കും
dot image

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ നിന്ന് കേരള കോൺ​ഗ്രസ് എം സ്ഥാനാർത്ഥിയായി നി‍ർമ്മല ജിമ്മി മത്സരിച്ചേക്കും. സ്ഥാനാർത്ഥി നിർണയത്തിൻ്റെ അവസാനഘട്ട ചർച്ചകൾ പുരോ​ഗമിക്കുകയാണ്. കടുത്തുരുത്തിയിൽ നിർമ്മല ജിമ്മി മത്സരിക്കാനാണ് സാധ്യത. നിലവിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആണ് നിർമ്മല ജിമ്മി. കടുത്തുരുത്തിയിലെ സ്ഥാനാർത്ഥിയെ കൂടി തീരുമാനിച്ചാൽ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും.

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെയാവാന്‍ സാധ്യത

  1. പാല - ജോസ് കെ മാണി
  2. കടുത്തുരുത്തി - നിർമ്മല ജിമ്മി സാധ്യത
  3. തൊടുപുഴ - സിറിയക് ചാഴിക്കാടൻ
  4. പിറവം - സാബു കെ ജേക്കബ്
  5. പെരുമ്പാവൂർ - ബേസിൽ പോൾ
  6. ചാലക്കുടി - ബിജു ചിറയത്ത്
  7. ഇരിക്കൂർ - മാത്യൂ കുന്നപ്പള്ളി
  8. റാന്നി - പ്രമോദ് നാരായണൻ
  9. ചങ്ങനാശ്ശേരി - ജോബ് മൈക്കിൾ
  10. കാഞ്ഞിരപ്പള്ളി - എൻ ജയരാജ്
  11. പൂഞ്ഞാർ - സെബാസ്റ്റ്യൻ കുളത്തുങ്കൽ
  12. ഇടുക്കി - റോഷി അഗസ്റ്റിൻ

Content Highlight: Nirmala Jimmy may contest as Kerala Congress M candidate from Kaduthuruthy in the Legislative Assembly elections

dot image
To advertise here,contact us
dot image