ആർച്ചറോ!; ആർച്ചറൊക്കെ തീർന്നു; സഞ്ജു തീർത്തു

ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ ഇന്ത്യയ്ക്ക് മിന്നും തുടക്കം.

ആർച്ചറോ!; ആർച്ചറൊക്കെ തീർന്നു; സഞ്ജു തീർത്തു
dot image

ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ ഇന്ത്യയ്ക്ക് മിന്നും തുടക്കം. ആറോവർ പിന്നടുമ്പോൾ 67 റൺസിന് ഒന്ന് എന്ന നിലയിലാണ് ഇന്ത്യ. ഒമ്പത് റൺസ് നേടിയ അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ജോഫ്രെ ആർച്ചർക്ക് എതിരെ മോശം റെക്കോർഡുള്ള സഞ്ജു സാംസൺ പക്ഷെ ഇന്ന് അദ്ദേഹത്തിനെതിരെ കത്തിപ്പടരുന്ന കാഴ്ച്ചയാണ് കണ്ടത്. ആർച്ചർ എറിഞ്ഞ രണ്ടോവറിൽ കൂടി മൂന്ന് ഫോറുകളും രണ്ട് സിക്സറുകളും അടക്കമാണ് സഞ്ജു അടിച്ചു കൂട്ടിയത്. 26 റൺസാണ് ആർച്ചർ വിട്ടുകൊടുത്തത്. ഒരു ഈസി ക്യാച്ച് ആർച്ചറുടെ പന്തിൽ ഹാരി ബ്രൂക്ക് വിക്കറ്റുകളായും ചെയ്തു.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ഫീൽ ഡിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു . മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത് വിൻഡീസിനെതിരായ നിർണായക പോരാട്ടത്തിലെ ഇലവനിൽ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇംഗ്ലണ്ട് ടീമിൽ ഒരു മാറ്റമുണ്ട്. റെഹ്മാൻ അഹമ്മദിന് പകരം ജാമി ഓവർട്ടൺ തിരിച്ചെത്തി.


Content Highlights:t20 worldcup sanju samson vs jofra archer india vs england

dot image
To advertise here,contact us
dot image