വാംഖഡെയിലും ഉദിച്ചുയർന്ന് സഞ്ജു; ഇംഗ്ലണ്ടിനെതിരെ സെമിയിൽ അതിവേഗ ഫിഫ്റ്റി

ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് നല്ല തുടക്കം.

വാംഖഡെയിലും ഉദിച്ചുയർന്ന് സഞ്ജു; ഇംഗ്ലണ്ടിനെതിരെ സെമിയിൽ  അതിവേഗ ഫിഫ്റ്റി
dot image

ടി20 ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് നല്ല തുടക്കം. രണ്ടാം ഓവറില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് നഷ്ടമായെങ്കിലും സഞ്ജു സാംസണിന്‍റെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറിയുടെയും ഇഷാന്‍ കിഷന്‍റെയും ബാറ്റിംഗ് മികവില്‍ ഇന്ത്യ 10 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് നേടിയിട്ടുണ്ട്.

26 പന്തില്‍ അര്‍ധസെ‌ഞ്ചുറിയിലെത്തിയ സഞ്ജു 35 പന്തിൽ 73 റൺസ് നേടിയിട്ടുണ്ട്. അഞ്ചു സിക്‌സറും എട്ട് ഫോറുകളും ഇതിനകം നേടി. 18 പന്തിൽ 39 റൺസ് നേടിയ ഇഷാൻ കിഷന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ഫീൽ ഡിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു . മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത് വിൻഡീസിനെതിരായ നിർണായക പോരാട്ടത്തിലെ ഇലവനിൽ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇംഗ്ലണ്ട് ടീമിൽ ഒരു മാറ്റമുണ്ട്. റെഹ്മാൻ അഹമ്മദിന് പകരം ജാമി ഓവർട്ടൺ തിരിച്ചെത്തി.

Content Highlights :sanju samson fastest fifty vs england semifinal wankhede

dot image
To advertise here,contact us
dot image