ചന്ദ്രഗ്രഹണം; സെമി ഫൈനലിന് മുൻപായുള്ള പരിശീലന സെഷൻ വൈകിപ്പിച്ച് ഇന്ത്യൻ ടീം

ടി20 ലോകകപ്പിൽ ഇം​ഗ്ലണ്ടിനെതിരായ നിർണായക സെമി ഫൈനലിന് ഒരുങ്ങുകയാണ് ടീം ഇന്ത്യ

ചന്ദ്രഗ്രഹണം; സെമി ഫൈനലിന് മുൻപായുള്ള പരിശീലന സെഷൻ വൈകിപ്പിച്ച് ഇന്ത്യൻ ടീം
dot image

ചന്ദ്രഗ്രഹണം കാരണം സെമിഫൈനലിന് മുൻപായുള്ള പരിശീലന സെഷന്റെ സമയം പുനഃക്രമീകരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇന്ത്യൻ സമയം വൈകുന്നേരം ആറ് മണിക്ക് ആരംഭിക്കുമെന്ന് അറിയിച്ച സെക്ഷനാണ് ഒരു മണിക്കൂർ വൈകി തുടങ്ങിയത്. ചന്ദ്രഗ്രഹണം 3.20 മുതൽ 6.45 വരെയായതിനാൽ പരിശീലന സമയം ടീം മാനേജ്മെന്‍റ് പുനഃക്രമീകരിക്കുകയായിരുന്നു.

രാത്രി 6:47ന് മുൻപ് പരിശീലനത്തിനിറങ്ങുന്നത് അശുഭകരമാണെന്ന ടീമിലെ ചില താരങ്ങളുടെയും സ്റ്റാഫുകളുടെയും താൽപ്പര്യപ്രകാരമാണ് ഈ തീരുമാനം. ഗൗതം ഗംഭീർ എന്ന പരിശീലകന് കീഴിൽ അതീവ ഗൗരവത്തോടെയാണ് ടീം മുന്നേറുന്നത് എങ്കിലും, ഗ്രഹണം പോലുള്ള പ്രകൃതി പ്രതിഭാസങ്ങൾക്കിടയിലെ ശുഭമുഹൂർത്തങ്ങൾക്ക് ടീം വലിയ പ്രാധാന്യം നൽകുന്നുണ്ട്.

അതേസമയം ടി20 ലോകകപ്പിൽ ഇം​ഗ്ലണ്ടിനെതിരായ നിർണായക സെമി ഫൈനലിന് ഒരുങ്ങുകയാണ് ടീം ഇന്ത്യ. മാർച്ച് അഞ്ചിനാണ് ഇന്ത്യ-ഇം​ഗ്ലണ്ട് സെമിഫൈനൽ. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക.

Content Highlights: T20 World Cup 2026: team India rescheduled its practice session on Tuesday because of lunar eclipse

dot image
To advertise here,contact us
dot image