

ടി20 ലോകകപ്പിൽ നെതർലാൻഡ്സിനെതിരെയും ഡക്കായതോടെ ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശർമയുടെ ഫോംഔട്ട് ചർച്ചയാവുകയാണ്. നേരത്തെ അമേരിക്കയ്ക്കും പാകിസ്താനെതിരെയും കളിച്ച മത്സരങ്ങളിൽ അഭിഷേക് റണ്ണൊന്നുമെടുക്കാതെ പുറത്തായ അഭിഷേകിന് ലോകകപ്പിൽ ഇതുവരെ അക്കൗണ്ട് തുറക്കാനായില്ല. സൂപ്പർ 8 ഘട്ട മത്സരങ്ങൾ അടുത്തിരിക്കെ അഭിഷേകിന്റെ ഈ ഫോമില്ലായ്മ ഇന്ത്യൻ ടീമിനും ആരാധകർക്കും ഒരുപോലെ ആശങ്കയാവുകയാണ്.
ഇതോടെ മലയാളി താരം സഞ്ജു സാംസണിന്‍റെ കാര്യം വീണ്ടും ചര്‍ച്ചയാവുകയാണ്. ഫോംഔട്ടായ അഭിഷേകിന് പകരം സൂപ്പർ എട്ടിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ സഞ്ജു സാംസണ് അവസരം ഒരുങ്ങുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സൂപ്പര്‍ എട്ടില്‍ ഞായറാഴ്ച്ച നടക്കുന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇറങ്ങുന്നതിന് മുന്നോടിയായി സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കണം എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.
1 Ishan Kishan
— Azaan (@azaansrk) February 19, 2026
2 Sanju Samson
3 Washi Sundar
4 Sky 🐒
5 Rinku
6 Dube
7 Hardik
8 Axar
9 Varun
10 Bumrah
11 Mohd Siraj#IndvsSa should be this 💯
ടൂര്‍ണമെന്‍റില്‍ ഇതുവരെ നമീബിയയ്ക്കെതിരെ മാത്രമാണ് സഞ്ജു കളിക്കാനിറങ്ങിയത്. എട്ട് പന്തില്‍ 22 അടിച്ച് മികച്ച തുടക്കം നല്‍കിയ സഞ്ജു ലഭിച്ച അവസരം മുതലെടുക്കുകയും ചെയ്തു. എന്നാല്‍ അഭിഷേക് ശര്‍മ ടീമിലേക്ക് തിരിച്ചെത്തിയതോടെ സഞ്ജു വീണ്ടും ബെഞ്ചിലാവുകയായിരുന്നു. എന്നാൽ ടൂർണമെന്റിന്റെ നിർണായക ഘട്ടമായ സൂപ്പർ 8ൽ ഇന്ത്യ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, വെസ്റ്റ് ഇൻഡീസ് എന്നിവരുമായി ഏറ്റുമുട്ടാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ അഭിഷേകിന്റെ മോശം ഫോം കണക്കിലെടുത്ത് സൂര്യകുമാർ നയിക്കുന്ന ടീം സഞ്ജുവിനെ പ്ലെയിംഗ് ഇലവനിലേക്ക് തിരികെ കൊണ്ടുവരാൻ സാധ്യത ഏറെയാണെന്നാണ് വിലയിരുത്തൽ.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സഞ്ജുവിനുള്ള മികച്ച റെക്കോർഡും ടീം മാനേജ്‌മെന്റിന് പരിഗണിക്കാനുള്ള ശക്തമായ കാരണമാണ്. പ്രോട്ടീസിനെതിരെ കളിച്ച അഞ്ച് ടി20 മത്സരങ്ങളിൽ, 31 വയസുകാരനായ സഞ്ജു 63.25 ശരാശരിയിലും 190.22 സ്ട്രൈക്ക് റേറ്റിലും 253 റൺസ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. അതുകൊണ്ട് തന്നെ സഞ്ജുവിനെ സൂപ്പർ എട്ടിൽ പരിഗണിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
Content Highlights: T20 World Cup 2026: Lifeline For Sanju Samson in Super 8 as Abhishek Sharma's nightmare T20 World Cup continues