കങ്കാരുക്കളെ രക്ഷിക്കാൻ സ്മിത്തെത്തുന്നു; ശ്രീലങ്കയ്ക്കെതിരെ കളിക്കും

നിലവിൽ രണ്ട്‌ മത്സരങ്ങളിൽ നിന്ന് രണ്ട്‌ പോയിന്റുള്ള ഓസീസിന് ഇന്ന് ശ്രീലങ്കയുമായുള്ള മത്സരത്തിൽ ജയം അനിവാര്യമാണ്

കങ്കാരുക്കളെ രക്ഷിക്കാൻ സ്മിത്തെത്തുന്നു; ശ്രീലങ്കയ്ക്കെതിരെ കളിക്കും
dot image

ടി 20 ലോകകപ്പിൽ സിംബാംബ്‌വേയോട് തോറ്റ് സൂപ്പർ എട്ട് അനിശ്ചിതത്വത്തിൽ നിൽക്കുന്ന ഓസ്‌ട്രേലിയക്ക് ആശ്വാസം. അവരുടെ എക്കാലത്തെയും മികച്ച സൂപ്പർ താരമായ സ്റ്റീവ് സ്മിത്ത് ടീമിനൊപ്പം ചേരും. പരിക്കേറ്റ പേസർ ജോഷ് ഹേസൽവുഡിന് പകരമായാണ് ടീമിലെത്തുക. സ്മിത്തിന്റെ വരവ് ബാറ്റിങ് ലൈനപ്പിന് ആത്മവിശ്വാസം നൽകും.

2025–26 ബിഗ് ബാഷ് ലീഗിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇടവേളയ്ക്ക് ശേഷം ടി 20 ഫോർമാറ്റിലേക്ക് വിളിയെത്തിയത്. സിഡ്‌നി സിക്‌സേഴ്‌സിനായി ഈ സീസണിൽ ആറ് മത്സരങ്ങളിൽ നിന്ന് 59.80 ശരാശരിയിലും 167.97 സ്ട്രൈക്ക് റേറ്റിലും 299 റൺസ് നേടി. ഇതിൽ ഒരു സെഞ്ച്വറിയും രണ്ട് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു.

2024 ഫെബ്രുവരിയിൽ ന്യൂസിലാൻഡിനെതിരെയാണ് സ്മിത്ത് അവസാനമായി ഒരു അന്താരാഷ്ട്ര ടി 20 മത്സരം കളിച്ചത്. ഓസ്‌ട്രേലിയയ്‌ക്കായി 67 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 24.86 ശരാശരിയിലും 125.45 സ്‌ട്രൈക്ക് റേറ്റിലും 1,094 റൺസ് നേടിയിട്ടുണ്ട്. നിലവിൽ രണ്ട്‌ മത്സരങ്ങളിൽ നിന്ന് രണ്ട്‌ പോയിന്റുള്ള ഓസീസിന് ഇന്ന് ശ്രീലങ്കയുമായുള്ള മത്സരത്തിൽ ജയം അനിവാര്യമാണ്.

Content Highlights:Steve Smith replaces Josh Hazlewood in Australia in T20 worldcup

dot image
To advertise here,contact us
dot image