'ബാബറിനെയും ഷഹീനെയും ഷദാബിനെയും പുറത്താക്കൂ'; പാക് ടീമിനെതിരെ ആഞ്ഞടിച്ച് ഷാഹിദ് അഫ്രീദി

ടി 20 ലോകകപ്പിൽ ഇന്ത്യയോട് തോറ്റതിന് പിന്നാലെ പാക് ടീമിനെ രൂക്ഷമായി വിമർശിച്ച് ഷാഹിദ് അഫ്രീദി

'ബാബറിനെയും ഷഹീനെയും ഷദാബിനെയും പുറത്താക്കൂ'; പാക് ടീമിനെതിരെ ആഞ്ഞടിച്ച് ഷാഹിദ് അഫ്രീദി
dot image

ടി 20 ലോകകപ്പിൽ ഇന്ത്യയോട് തോറ്റതിന് പിന്നാലെ പാക് ടീമിനെ രൂക്ഷമായി വിമർശിച്ച് ഷാഹിദ് അഫ്രീദി. സീനിയർ താരങ്ങളായ ബാബർ അസമിനേയും ഷഹീൻ അഫ്രിദിയെയും ശദാബ് ഖാനെയും പുറത്താക്കണമെന്നും അടുത്ത മത്സരം മുതൽ യുവതാരങ്ങൾക്ക് അവസരം നൽകണമെന്നും അഫ്രീദി പറഞ്ഞു.

സീനിയർ കളിക്കാരെ അകമഴിഞ്ഞ് പിന്തുണക്കുന്നതിനെയും അഫ്രീദി വിമർശിച്ചു. ബാബർ അസം, ഷഹീൻ അഫ്രീദി, ശദാബ് ഖാൻ എന്നിവരുടെ പേരെടുത്തായിരുന്നു വിമർശനം. ഫോം മങ്ങിയാൽ ഒന്നെങ്കിൽ മാറി നിൽക്കണം, അല്ലെങ്കിൽ പുറത്താക്കണം, ഇത് രണ്ടും ചെയ്യാത്തത് കൊണ്ടാണ് ഇങ്ങനെയുള്ളവർ തുടർന്നുകൊണ്ടിരിക്കുന്നതെന്നും അഫ്രീദി കൂട്ടിച്ചേർത്തു.

ഇന്നലെ ബാബർ അസം ഏഴ് പന്തിൽ അഞ്ചു റൺസും ശദാബ് ഖാൻ 14 റൺസുമാണ് നേടിയത്. രണ്ടോവർ എറിഞ്ഞ ഷഹീൻ അഫ്രീദിയാക്കട്ടെ 31 റൺസ് വിട്ടുകൊടുക്കയും ചെയ്തു.

അതേ സമയം ഇന്നലെ നടന്ന ഇന്ത്യ-പാക് ഹൈ വോൾട്ടേജ് പോരാട്ടത്തിൽ ഇന്ത്യ വൻ വിജയം നേടി. കൊളംബോയില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്താന്‍ 18 ഓവറില്‍ 114 റണ്‍സിന് ഓള്‍ഔട്ടായി. പാകിസ്താനെതിരായ വിജയത്തോടെ സൂര്യകുമാർ യാദവും സംഘവും സൂപ്പർ എട്ടിലേക്ക് കടന്നു.

Content Highlights:Shahid Afridi goes on all-out rant after IND vs PAK loss

dot image
To advertise here,contact us
dot image