ലോകകപ്പിലെ സൂപ്പർ പോരിന് മുമ്പേ പാകിസ്താനെ തോല്‍പ്പിച്ചു; ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ പെണ്‍പടയ്ക്ക് വിജയം

ബാങ്കോക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്താന്‍ വനിതകള്‍ ഇന്ത്യയെ ഫീല്‍ഡിങ്ങിനയയ്ക്കുകയായിരുന്നു

ലോകകപ്പിലെ സൂപ്പർ പോരിന് മുമ്പേ പാകിസ്താനെ തോല്‍പ്പിച്ചു; ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ പെണ്‍പടയ്ക്ക് വിജയം
dot image

2026 ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക് പോരാട്ടത്തിന് മുന്‍പേ മറ്റൊരു മത്സരത്തില്‍ പാകിസ്താനെ വീഴ്ത്തി ഇന്ത്യ. എസിസി വനിതാ റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പിലാണ് ഇന്ത്യ പാകിസ്താനെ തകര്‍ത്തത്. ലോ സ്‌കോറിങ് ത്രില്ലര്‍ പോരാട്ടത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യന്‍ പെണ്‍പട സ്വന്തമാക്കിയത്. 18.5 ഓവറില്‍ 93 റണ്‍സിന് പാകിസ്താനെ ഓള്‍ഔട്ടാക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങില്‍ 10.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.

ബാങ്കോക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്താന്‍ വനിതകള്‍ ഇന്ത്യയെ ഫീല്‍ഡിങ്ങിനയയ്ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാക് നിരയില്‍ ഓപ്പണര്‍ ഷവാല്‍ സുര്‍ഫിക്കര്‍ (23), ഗുല്‍ രുഖ് (21) അനോഷ് നാസിര്‍ (17) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യക്ക് വേണ്ടി സൈമ താക്കോറും ക്യാപ്റ്റന്‍ രാധാ യാദവും പ്രേമ റാവത്തും രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.

Also Read:

94 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എയ്ക്ക് ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഹുമൈറ കാസിയെ(0) നഷ്ടമായി. അര്‍ധസെഞ്ച്വറി നേടിയ വൃന്ദ ദിനേഷ് (55), അനുഷ്‌ക ശര്‍മ(24) എന്നിവര്‍ ചേര്‍ന്ന് 79 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. തേജാല്‍ ഹസ്ബാനിസിനെ(12) കൂട്ടുപിടിച്ച് വൃന്ദ ഇന്ത്യയെ വിജയത്തിലെത്തി.

Content Highlights: ACC Women's Asia Cup Rising Stars 2026: India A Women beats Pakistan A Women

dot image
To advertise here,contact us
dot image