രാഹുലിനും പടിക്കലിനും സെഞ്ച്വറി; രഞ്ജി ട്രോഫി സെമിയില്‍ കുതിച്ച് കര്‍ണാടക

206 പന്തില്‍ 127 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദേവ്ദത്ത് പടിക്കലും കരുണ്‍ നായരുമാണ് ക്രീസില്‍

രാഹുലിനും പടിക്കലിനും സെഞ്ച്വറി; രഞ്ജി ട്രോഫി സെമിയില്‍ കുതിച്ച് കര്‍ണാടക
dot image

രഞ്ജി ട്രോഫി സെമി ഫൈനൽ പോരാട്ടത്തിൽ ഉത്തരാഖണ്ഡ‍ിനെതിരെ കർണാടക മികച്ച സ്കോറിലേക്ക്. ഏകാന ക്രിക്കറ്റ് സ്റ്റേഡിയം ബി ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഉത്തരാഖണ്ഡ് കര്‍ണാടകയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തുടരുന്ന കര്‍ണാടക 75 ഓവറുകൾ പിന്നിടുമ്പോൾ‌ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റൺസെന്ന നിലയിലാണ്.

ഓപ്പണര്‍ കെഎല്‍ രാഹുലിന്റെയും ക്യാപ്റ്റന്‍ ദേവ്ദത്ത് പടിക്കലിന്റെയും വെടിക്കെട്ട് സെഞ്ച്വറികളുടെ കരുത്തിലാണ് കര്‍ണാടക സ്‌കോര്‍ ഉയര്‍ത്തുന്നത്. 211 പന്തില്‍ അഞ്ച് സിക്‌സും 11 ബൗണ്ടറികളും സഹിതം 141 റണ്‍സെടുത്ത രാഹുല്‍ 141 റണ്‍സെടുത്ത് പുറത്തായി. രഞ്ജി ട്രോഫിയിൽ രാഹുലിന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണിത്. മുംബൈക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ 130 റണ്‍സ് നേടിയിരുന്നു.

206 പന്തില്‍ 127 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദേവ്ദത്ത് പടിക്കലും കരുണ്‍ നായരുമാണ് ക്രീസില്‍.

Content Highlights: Devdutt Padikkal and KL Rahul hits Centuries For Karnataka in Ranji Trophy against Uttarakhand

dot image
To advertise here,contact us
dot image