നോറ ഫത്തേഹിയുടെ ഡാൻസ് ആസ്വദിച്ച് സൂര്യകുമാർ; '4Kയിൽ കൈയോടെ പിടികൂടി' ഭാര്യ, തരംഗമായി വീഡിയോ

ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നുള്ള ഒരു രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

നോറ ഫത്തേഹിയുടെ ഡാൻസ് ആസ്വദിച്ച് സൂര്യകുമാർ; '4Kയിൽ കൈയോടെ പിടികൂടി' ഭാര്യ, തരംഗമായി വീഡിയോ
dot image

ടി20 ലോകകപ്പിൽ പാകിസ്താനെതിരായ നിർണായക മത്സരത്തിന് ഒരുങ്ങുകയാണ് ടീം ഇന്ത്യ. ഫെബ്രുവരി 15 കൊളംബോയിലാണ് ഇന്ത്യ-പാക് സൂപ്പർ പോരാട്ടം. യുഎസ്എയ്ക്കും നമീബിയയ്ക്കുമെതിരായ മത്സരങ്ങളിലെ മികവ് പാകിസ്താനെതിരെയും ആവർത്തിക്കാനാണ് സൂര്യകുമാർ യാദവും സംഘവും ലക്ഷ്യമിടുന്നത്.

അതിനിടെ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നുള്ള ഒരു രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ബോളിവുഡ് താരം നോറ ഫത്തേഹിയുടെ നൃത്തപ്രകടനം ഡ്രെസ്സിംഗ് റൂമിലെ ഗാലറിയിലിരുന്ന് ആസ്വദിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് വീഡിയോയിൽ. ഈ സമയം സൂര്യകുമാറിന്റെ ഭാര്യ ദേവിഷ ഷെട്ടി വീഡിയോയിൽ താരത്തെ പകർത്തുകയും ചെയ്തു. ഈ രസകരമായ നിമിഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

​ദേവിഷ വീഡിയോ ഷൂട്ട് ചെയ്യുന്നത് കണ്ടതിന് പിന്നാലെ സൂര്യകുമാർ തംബ്‌സ് അപ്പ് കാണിച്ച് ചിരിക്കുന്നതും പിന്നാലെ അർഷ്ദീപ് സിംഗും ഇഷാൻ കിഷനും ചേർന്ന് ക്യാപ്റ്റനെ കളിയാക്കുന്നതും വീഡിയോയിലുണ്ട്. '4K-യിൽ കൈയോടെ പിടികൂടി' എന്ന അടിക്കുറിപ്പോടെയാണ് ആരാധകർ ഈ ദൃശ്യങ്ങൾ പങ്കുവെക്കുന്നത്.

Content Highlights: T20 World Cup 2026: Suryakumar Yadav caught watching Nora Fatehi's dance by wife, Video goes Viral

dot image
To advertise here,contact us
dot image