ലങ്കയെ മുന്നിൽ നിർത്തി ICC യുടെ മധ്യസ്ഥ ശ്രമം; ഇന്ത്യയോട് കളിക്കണമെന്ന് പാകിസ്താനോട് ശ്രീലങ്ക

പിന്മാറ്റം ലങ്കൻ ടൂറിസത്തിനു തിരിച്ചടിയാകുമെന്നും ശ്രീലങ്ക കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലങ്കയെ മുന്നിൽ നിർത്തി ICC യുടെ മധ്യസ്ഥ ശ്രമം; ഇന്ത്യയോട് കളിക്കണമെന്ന് പാകിസ്താനോട് ശ്രീലങ്ക
dot image

ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കരിക്കുവാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് ഷമ്മി സിൽവ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് കത്തയച്ചു. പിന്മാറ്റം ലങ്കൻ ടൂറിസത്തിനു തിരിച്ചടിയാകുമെന്നും ശ്രീലങ്ക കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകകപ്പിലെ ഏറ്റവും വലിയ പോരാട്ടമായ ഇന്ത്യ-പാക് മത്സരത്തിന്‍റെ എല്ലാ ടിക്കറ്റുകളും ഇതിനോടകം വിറ്റുപോയതായും ടിക്കറ്റിന് ഇപ്പോഴും വൻ ഡിമാൻഡാണുള്ളതെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യക്കെതിരായ മത്സരം പാകിസ്ഥാന്‍ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ കൊളംബോയിലെ ഹോട്ടലുകളിൽ കൂട്ടത്തോടെ ബുക്കിങ് റദ്ദക്കുന്ന സാഹചര്യമാണുള്ളത്. പാക്സിതാണ് പിന്മാറിയാൽ ടിക്കറ്റ് തുക മടക്കി നൽകേണ്ടി വരുന്നത് ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യത ലങ്കൻ ബോർഡിനുണ്ടാകും.മത്സരത്തിനായി എത്തുന്ന വിദേശ സഞ്ചാരികളുടെ കുറവ് ശ്രീലങ്കൻ ടൂറിസത്തെയും സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നും കത്തിൽ പറയുന്നു.

ന്ന് ഐസിസി പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് ഇന്ത്യയുമായുള്ള ഗ്രൂപ്പ് ഘട്ട മത്സരം മാത്രം ബഹിഷ്കരിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചത്. എന്നാൽ മറ്റ് രാജ്യങ്ങൾക്കെതിരെ പാകിസ്താൻ കളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേ സമയം ഇന്ത്യയുമായുള്ള മത്സരത്തിൽ നിന്നും പിൻമാറിയാൽ പാകിസ്താൻ‌ ക്രിക്കറ്റ് ബോർഡിന് സാമ്പത്തികമായി വലിയ തിരിച്ചടികളുണ്ടാവും. ഐസിസിയിൽ നിന്ന് ലഭിക്കേണ്ട വാർഷിക വരുമാനമായ 34.5 ദശലക്ഷം ഡോളർ ഏതാണ്ട് 316 കോടിയോളം രൂപ തടഞ്ഞു വച്ചേക്കും.

കൂടാതെ ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചാൽ സംപ്രേക്ഷണാവകാശമുള്ള ജിയോ-സ്റ്റാർ കമ്പനിക്കുണ്ടാകുന്ന കോടിക്കണക്കിന് രൂപയുടെ നഷ്ടം പിസിബി നൽകേണ്ടി വരും. ഏകദേശം 200 കോടി രൂപയുടെ പരസ്യനഷ്ടം ഈ ഒരൊറ്റ മത്സരം വഴി ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Content Highlights: ; Sri Lanka Cricket writes to PCB not to boycott india match

dot image
To advertise here,contact us
dot image