'ഇന്ത്യയല്ല, ഇത്തവണ കിരീടം നേടുക ഒരു സർപ്രൈസ് ടീം'; പ്രവചനവുമായി ആർ അശ്വിൻ

ടി20 ലോകകപ്പിൽ കിരീടം നേടാൻ കൂടുതൽ സാധ്യതയുള്ള ടീമിനെ പ്രവചിച്ച് മുന്‍ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ.

'ഇന്ത്യയല്ല, ഇത്തവണ കിരീടം നേടുക ഒരു സർപ്രൈസ് ടീം'; പ്രവചനവുമായി ആർ അശ്വിൻ
dot image

ടി20 ലോകകപ്പിൽ കിരീടം നേടാൻ കൂടുതൽ സാധ്യതയുള്ള ടീമിനെ പ്രവചിച്ച് മുന്‍ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയോ കരുത്തരായ ഓസ്‌ട്രേലിയയെയോ അല്ല അശ്വിൻ തന്‍റെ ഫേവറിറ്റുകളായി തെരഞ്ഞെടുത്തിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ന്യൂസിലാൻഡിനെയാണ് സർപ്രൈസായി അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്.

ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ 4-1ന് തോൽവി ഏറ്റുവാങ്ങിയ ടീം കൂടിയാണ് ന്യൂസിലാൻഡ് എന്നത് ശ്രദ്ധേയമാണ്. എന്നാൽ ഇന്ത്യക്കെതിരായ പരമ്പരയില്‍ നിന്ന് ലഭിച്ച പാഠങ്ങള്‍ ന്യൂസിലൻഡിനെ ലോകകപ്പില്‍ സഹായിക്കുമെന്നാണ് അശ്വിൻ പറയുന്നത്.

ഇന്ത്യക്കെതിരായ ടി20 പരമ്പര തോറ്റെങ്കിലും ന്യൂസിലൻഡ് ഒരുപാട് കാര്യങ്ങൾ പഠിച്ചു കാണും. ഐസിസി ടൂർണമെന്‍റുകളിൽ ഇന്ത്യക്ക് എപ്പോഴും വലിയ വെല്ലുവിളി ഉയർത്തുന്ന ടീമാണ് ന്യൂസലിന്‍ഡ്. അവർ കൃത്യമായ പ്ലാനിംഗോടെയാണ് വരുന്നത്. ഇത്തവണ ഓസ്‌ട്രേലിയയേക്കാൾ കിരീടസാധ്യത ന്യൂസിലൻഡിനാണെന്നും അശ്വിൻ പറഞ്ഞു.

മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ വലിയ തിരിച്ചടി നേരിടുകയാണെന്നും അശ്വിൻ ചൂണ്ടിക്കാട്ടി. പാകിസ്ഥാനെതിരായ ടി20 പരമ്പരയിൽ 3-0ന് വൈറ്റ് വാഷ് ചെയ്യപ്പെട്ടത് ഓസ്‌ട്രേലിയയ്ക്ക് വലിയ ക്ഷീണമാണ്. മിച്ചൽ സ്റ്റാർക്കിന്‍റെ വിരമിക്കലും പാറ്റ് കമ്മിൻസിന്‍റെ പരിക്കും ഓസീസ് ടീമിന്‍റെ ശക്തി കുറച്ചു. ശ്രീലങ്കയിലേത് സ്പിന്‍ പിച്ചുകളാണ്. എന്നാല്‍ ഓസീസ് ടീമില്‍ ആദം സാംപയും മാത്യു കുഹ്‌നെമാനും മാത്രമാണ് സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായുള്ളത്. സാംപയ്ക്ക് പരിക്കേറ്റാൽ പകരം ഇറക്കാന്‍ ഓസ്ട്രേലിയക്ക് ഒരു താരമില്ലെന്നും അശ്വിൻ പറഞ്ഞു.

Content Highlights: Not India R Ashwin Predicts T20 World Cup Winner

dot image
To advertise here,contact us
dot image