

ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. നവിമുംബൈയില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് അടിച്ചെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്‍ കിഷന്‍ വെടിക്കെട്ട് ഫിഫ്റ്റി നേടി.
ഓപ്പണറായി ഇറങ്ങി 20 പന്തില്‍ ഏഴ് സിക്സും രണ്ട് ഫോറും അടിച്ച് 53 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. അഭിഷേക് ശര്‍മ 18 പന്തില്‍ 24 റണ്‍സെടുത്ത അഭിഷേകും ഇഷാനും റിട്ടയേർഡ് ഔട്ടാവുകയായിരുന്നു.
ക്രീസിലിറങ്ങിയവരെല്ലാം അടിച്ചുതകർത്ത മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് ബാറ്റിംഗിന് അവസരം ലഭിച്ചില്ല. തിലക് വര്‍മ 19 പന്തില്‍ 45 റൺസും സൂര്യകുമാര്‍ യാദവ് 16 പന്തില്‍ 30 റൺസും അടിച്ചെടുത്തു. അക്സര്‍ പട്ടേല്‍ 18 പന്തില്‍ 29 റണ്‍സെടുക്കുകയും ചെയ്തു.
Content Highlights:IND vs SA, T20 World Cup Warm-up Match: Fifty for Ishan Kishan, India post 240/5 against South Africa