

കൊല്ലം : വാക്ക് തർക്കത്തിനിടെ സ്റ്റീൽ പൈപ്പ് കൊണ്ട് യുവാവിനെ ആക്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. കൊല്ലം പള്ളിത്തോട്ടം സ്വദേശി ഷാനു സക്കീർ ആണ് പിടിയിലായത്. പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രതിക്കെതിരെ 25 ഓളം കേസുകൾ നിലവിലുണ്ട്. പ്രതി മുമ്പ് കാപ്പാ കേസിൽ മൂന്നുതവണ കരുതൽ തടങ്കലിൽ കിടന്നിട്ടുണ്ട്.
Content Highlight : Notorious goon arrested for attacking young man with steel pipe during verbal argument