ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലെ പാര്‍ക്കിംഗ് പ്രതിസന്ധിക്ക് പരിഹാരം

പുതിയ പാര്‍ക്കിംഗ് നിയമം വന്നതോടെ ഇന്റര്‍നാഷണല്‍ സിറ്റിയിലെ താമസക്കാരില്‍ പലരും വാഹന ഉപയോഗത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലെ പാര്‍ക്കിംഗ് പ്രതിസന്ധിക്ക് പരിഹാരം
dot image

ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലെ പാര്‍ക്കിംഗ് പ്രതിസന്ധിക്ക് പരിഹാരം. മേഖലയില്‍ പെയ്ഡ് പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തികൊണ്ടാണ് ഇവിടുത്തെ താമസക്കാര്‍ നേരിട്ടിരുന്ന പാര്‍ക്കിംഗ് പ്രതിസന്ധി പരിഹരിച്ചത്. വര്‍ഷങ്ങളായി ഇന്റര്‍നാഷണല്‍ സിറ്റിയിലെ താമസക്കാര്‍ അനുഭവച്ചു വന്നിരുന്ന പ്രധാന പ്രശ്‌നമായിരുന്നു പാര്‍ക്കിംഗ് പ്രതിസന്ധി.

ജോലി കഴിഞ്ഞ് വൈകി വീട്ടിലെത്തുന്നവര്‍ പാര്‍ക്കിംഗിനായി ഏറെ നേരം അലയേണ്ട സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. പുതിയ പെയ്ഡ് പാര്‍ക്കിംഗ് സാവിധാനം നടപ്പിലാക്കിയതോടെ വഴിയോരങ്ങള്‍ കൈയടക്കിയിരുന്ന കൊമേഴ്സ്യല്‍ വാഹനങ്ങള്‍ കൂട്ടത്തോടെ അപ്രത്യക്ഷമായി. ഇതോടെ സ്വന്തം കെട്ടിടത്തിന് മുന്നില്‍ പാര്‍ക്കിംഗിന് സ്ഥലം ലഭിക്കാതെ വലഞ്ഞിരുന്ന താമസക്കാര്‍ക്ക് വലിയ ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ അല്‍ അവീര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നും ഫര്‍ണിച്ചര്‍ മാര്‍ക്കറ്റില്‍ നിന്നുമുള്ള വാനുകളും ട്രക്കുകളും മിനി ബസുകളും ഇവിടുത്തെ സൗജന്യ പാര്‍ക്കിംഗ് സൗകര്യം ദുരുപയോഗം ചെയ്തിരുന്നു. പല വാഹനങ്ങളും ദിവസങ്ങളോളം ഒരേയിടത്ത് തന്നെ പാര്‍ക്ക് ചെയ്തിരുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്.

വാടക നല്‍കാതെ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കൈയടക്കിയിരുന്ന കാര്‍ റെന്റല്‍ കമ്പനികളുടെയും യൂസ്ഡ് കാര്‍ ബിസിനസുകാരുടെയും നടപടികള്‍ക്കും പരിഹാരമായി. പുതിയ പാര്‍ക്കിംഗ് നിയമം വന്നതോടെ ഇന്റര്‍നാഷണല്‍ സിറ്റിയിലെ താമസക്കാരില്‍ പലരും വാഹന ഉപയോഗത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

പാര്‍ക്കിംഗ് ഫീസ് നല്‍കേണ്ടി വരുമെന്നതില്‍ ഒന്നിലധികം വാഹനങ്ങള്‍ ഉണ്ടായിരുന്ന പലരും അവ വിറ്റു. ബാച്ചിലര്‍മാരായ താസമക്കാര്‍ക്കിടയില്‍ കാര്‍പൂളിംഗ് സംവിധാനവും സജീവമായി. ഓഫീസിലേക്കും മറ്റുമുള്ള യാത്രകള്‍ക്കായി ഒരു വാഹനത്തില്‍ ഒന്നിലധികം പേര്‍ സഞ്ചരിക്കുന്ന രീതിയാണ് കാര്‍ പൂളിംഗ്.

റോഡിലെ ഗതാഗതക്കുരുക്ക് കുറയാനും ഇത് കാരണമായതായി അധികൃതര്‍ ചൂണ്ടികാട്ടുന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഇന്റര്‍നാഷണല്‍ സിറ്റി ഇപ്പോള്‍ യഥാര്‍ത്ഥ റെസിഡന്‍ഷ്യല്‍ ഏരിയയുടെ ശാന്തതയിലേക്ക് തിരിച്ചെത്തിയെന്ന് ഇവിടുത്തെ താമസക്കാരും പറയുന്നു.

Content Highlights: Dubai International City faced a severe parking shortage, causing inconvenience to residents and visitors. Authorities have announced solutions to tackle the crisis, including new parking areas and management strategies.

dot image
To advertise here,contact us
dot image