മലയാളി താരം ആരോണിന് സെഞ്ച്വറി; അണ്ടർ 19 ലോകകപ്പ് സെമിയിൽ അഫ്ഗാനെതിരെ ഇന്ത്യ വിജയത്തിലേക്ക്

അഫ്ഗാൻ ഉയർത്തിയ 311 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്

മലയാളി താരം ആരോണിന് സെഞ്ച്വറി; അണ്ടർ 19 ലോകകപ്പ് സെമിയിൽ അഫ്ഗാനെതിരെ ഇന്ത്യ വിജയത്തിലേക്ക്
dot image

അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ തകർപ്പൻ സെഞ്ച്വറിയുമായി ആരോൺ ജോർജ്. 97 പന്തിൽ സെഞ്ച്വറി തൊട്ട താരം ഇപ്പോഴും ക്രീസിലുണ്ട്. പരിക്കേറ്റ് ലോകകപ്പിൽ തിരിച്ചെത്തിയെങ്കിലും ആദ്യ മത്സരങ്ങളിൽ തിളങ്ങാനായിരുന്നില്ല. സെഞ്ച്വറിയോടെ മികച്ച കംബാക്ക് ആണ് തരാം നടത്തിയത്.

അഫ്ഗാൻ ഉയർത്തിയ 311 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 36 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 274 റൺസ് നേടിയിട്ടുണ്ട്.

വൈഭവ് സൂര്യവംശി 33 പന്തിൽ നാല് സിക്‌സറും ഒമ്പത് ഫോറുകളും അടക്കം 68 റൺസ് നേടി പുറത്തായി. ക്യാപ്റ്റൻ ആയുഷ് മാത്രേയും അർധ സെഞ്ച്വറി നേടി. 59 പന്തിൽ നാല് സിക്‌സറും അഞ്ചു ഫോറുകളും അടക്കം 62 റൺസ് നേടി പുറത്തായി. വിഹാർ മൽഹോത്ര 30 റൺസ് നേടി ക്രീസിൽ.

നേരത്തെ ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന്‍ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സ് അടിച്ചെടുത്തു. ഫൈസല്‍ ഖാന്റെയും ഉസൈറുള്ളായുടെയും വെടിക്കെട്ട് സെഞ്ച്വറികളാണ് അഫ്ഗാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

93 പന്തില്‍ 110 റണ്‍സെടുത്ത ഷിനോസദയാണ് അഫ്ഗാനിസ്ഥാന്‍റെ ടോപ് സ്കോറര്‍. അവസാന ഓവറില്‍ സെഞ്ച്വറിയിലെത്തിയ ഉസൈറുള്ള നിയാസി 86 പന്തില്‍ 101 റണ്‍സുമായി പുറത്താകാതെ നിന്നു. അഫ്ഗാന് വേണ്ടി ഓപ്പണര്‍ ഉസ്മാന്‍ സാദത്ത് 39റൺസും ഖാലിദ് അഹമ്മദ് സായി 31 റണ്‍സുമെടുത്തു.

മൂന്നാം വിക്കറ്റില്‍ ഉസൈറുള്ള നിയാസി-ഫൈസല്‍ ഷിനോസോദ സഖ്യം 130 പന്തില്‍ 148 റണ്‍സെടുത്തതാണ് അഫ്ഗാന് കരുത്തായത്. ഇന്ത്യക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതമെടുത്തു.

Content Highlights: ;Century for aaron george; india vs afganisthan under 19 worldcup

dot image
To advertise here,contact us
dot image