'എന്നെ വെറുക്കരുത്, ഇത്തവണ ടി20 ലോകകപ്പ് ഇന്ത്യയ്ക്കല്ല'; വമ്പന്‍ പ്രവചനങ്ങളുമായി ഓസീസ് മുന്‍ താരം

ടൂർണമെന്റിലെ ഏറ്റവും മൂല്യമേറിയ താരത്തെയും ലോകകപ്പ് ജേതാക്കളെയും മുന്‍ താരം പ്രവചിച്ചിരിക്കുകയാണ്

'എന്നെ വെറുക്കരുത്, ഇത്തവണ ടി20 ലോകകപ്പ് ഇന്ത്യയ്ക്കല്ല'; വമ്പന്‍ പ്രവചനങ്ങളുമായി ഓസീസ് മുന്‍ താരം
dot image

2026 ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ വമ്പൻ പ്രവചനങ്ങളുമായി ഓസ്ട്രേലിയയുടെ മുൻ താരം ബ്രെറ്റ് ലീ. ടൂർണമെന്റിലെ ഏറ്റവും മൂല്യമേറിയ താരത്തെയും ലോകകപ്പ് ജേതാക്കളെയും ബ്രെറ്റ് ലീ പ്രവചിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരമാകുമെന്നും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുമെന്നും ലീ അഭിപ്രായപ്പെട്ടു.

ഈ ലോകകപ്പ് വരുൺ ചക്രവർത്തിയുടേതായിരിക്കും എന്നാണ് ബ്രെറ്റ് ലീ മിസ്റ്റർ ക്രിക്കറ്റ് യുഎഇ പോഡ്കാസ്റ്റിൽ തുറന്നുപറഞ്ഞത്. 'ഇത്തവണ വരുൺ മികച്ച ഫോമിലായിരിക്കും. വിക്കറ്റുകള്‍ വരുണിന് അനുകൂലമായിരിക്കും. ബാറ്റര്‍മാരെ കുഴപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഈ ലോകകപ്പില്‍ വലിയ ചര്‍ച്ചയാകും. ഈ ലോകകപ്പ് വരുണിന്റേതായിരിക്കും‌', ലീ പറഞ്ഞു.

ഇത്തവണത്തെ സെമി ഫൈനലിസ്റ്റുകളെയും ലോകകപ്പ് ജേതാക്കളെയും ബ്രെറ്റ് ലീ പ്രവചിച്ചു. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ് എന്നീ നാല് ടീമുകളാണ് സെമി ഫൈനലിലേക്ക് കടക്കാൻ സാധ്യതയുള്ളതെന്ന് ലീ പറഞ്ഞു. 20 ടീമുകൾ ഉൾപ്പെടുന്ന ടൂർണമെന്റിൽ ന്യൂസിലാൻഡ് കറുത്ത കുതിരകളാകുമെന്നാണ് ലീയുടെ പ്രവചനം.

ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാകും പോരാട്ടമെന്ന് പറഞ്ഞ ലീ ഒടുവില്‍ മിച്ചല്‍ മാര്‍ഷിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയ കിരീടം ഉയര്‍ത്തുമെന്നും പറഞ്ഞു. 'ഫൈനൽ പോരാട്ടം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാവും. എന്നോട് വെറുപ്പ് തോന്നരുത്, ഓസ്ട്രേലിയ വിജയിക്കും. എന്റെ ഹൃദയം അവർക്കൊപ്പമാണ്', ലീ കൂട്ടിച്ചേര്‍ത്തു.

Content Highlights: 'Don't hate me, Australia will win'; Brett Lee predicts champions of T20 World Cup 2026

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us