

സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിൽ മലയാള സിനിമയെയും മമ്മൂട്ടിയുടെയും അഭിനന്ദിച്ച് ജൂറി ചെയർമാൻ കൂടിയായ പ്രകാശ് രാജ്. പുതിയ തലമുറയോട് മത്സരിക്കാനും അഭിനയത്തോടുള്ള അടങ്ങാത്ത ആവേശം നിലനിർത്താനും മമ്മൂട്ടിക്ക് കഴിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഒട്ടേറെ യുവപ്രതിഭകൾ മലയാള സിനിമയിൽ വരുന്നത് ആവേശകരമാണ് എന്നും പ്രക്ഷ രാജ് പറഞ്ഞു. അവാർഡുകൾ വെറുമൊരു അംഗീകാരം മാത്രമാണെന്നും, കലാകാരന്മാർ തങ്ങളുടെ വിശപ്പ് നിലനിർത്തിക്കൊണ്ട് പുതിയ അതിരുകൾ തേടി മുന്നേറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
'പുതിയ തലമുറയോട് മത്സരിക്കാനും അഭിനയത്തോടുള്ള അടങ്ങാത്ത ആവേശം നിലനിർത്താനും മമ്മൂട്ടിക്ക് കഴിയുന്നു. മലയാള സിനിമ എന്നും കണ്ടന്റിന് പ്രാധാന്യം നൽകുന്നു. ജൂറിക്ക് മുന്നിലെത്തിയ 128 സിനിമകളിൽ നിന്ന് 37 എണ്ണമാണ് അവസാനഘട്ടത്തിൽ പരിഗണിച്ചത്. എന്നാൽ ഇതിൽ 30 ശതമാനം സിനിമകൾ മാത്രമാണ് മികച്ച നിലവാരം പുലർത്തിയത്. ഒട്ടേറെ യുവപ്രതിഭകൾ മലയാള സിനിമയിൽ വരുന്നത് ആവേശകരമാണ്,'പ്രകാശ് രാജ് പറഞ്ഞു.
കുട്ടികൾക്കായുള്ള സിനിമകളുടെ നിലവാരത്തിൽ ജൂറി വലിയ അതൃപ്തി പ്രകടിപ്പിച്ചു. ഒരു കുട്ടിയെ വെറുതെ സിനിമയിൽ അഭിനയിപ്പിക്കുന്നതല്ല കുട്ടികളുടെ സിനിമയെന്നും, മറിച്ച് കുട്ടികളുടെ ലോകത്തെയും അവരുടെ ആകാംക്ഷകളെയും മനസ്സിലാക്കുന്ന സിനിമകളാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി എഴുത്തുകാരും സിനിമാ പ്രവർത്തകരും സമയം ചെലവഴിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളും സ്ത്രീകേന്ദ്രീകൃതമായ സിനിമകളും ധാരാളമായി ഉണ്ടാകുന്നത് വളരെ നല്ല കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Prakash Raj spoke at the State Film Award function. He praised the quality and legacy of Malayalam cinema. Mammootty received special appreciation in his remarks.