എല്ലാ മത്സരത്തിലും കളിപ്പിക്കണം; ഇന്ത്യൻ താരത്തെ പുകഴ്ത്തി ഹർഭജൻ

ആദ്യ മത്സരത്തിൽ താരം കളത്തിലിറങ്ങിയിരുന്നില്ല

എല്ലാ മത്സരത്തിലും കളിപ്പിക്കണം; ഇന്ത്യൻ താരത്തെ പുകഴ്ത്തി ഹർഭജൻ
dot image

ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിനെ എല്ലാ കളിയിലും കളത്തിലിറക്കണമെന്ന് അഭ്യർത്ഥിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ട്വന്റി-20യിൽ രണ്ട് വിക്കറ്റുമായി മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കുൽദീപിന് സാധിച്ചു. 35 റൺസ് വിട്ടുനൽകിയാണ് താരം അദ്ദേഹം രണ്ട് വിക്കറ്റ് നേടിയത്.

ആദ്യ മത്സരത്തിൽ താരം കളത്തിലിറങ്ങിയിരുന്നില്ല. പരിക്കേറ്റ അക്‌സർ പട്ടേലിന് പകരമാണ് രണ്ടാം മത്സരത്തിൽ കുൽദീപിന് അവസരം ലഭിച്ചത്. താരത്തെ എല്ലാ മത്സരത്തിലും കളിപ്പിക്കേണ്ട ആവശ്യകതയെ കുറിച്ച് ഹർഭജൻ സിങ് സംസാരിച്ചു.

'

ഇപ്പോൾ 200 റൺസ് എന്നത് ഒന്നുമല്ല, ന്യൂസിലൻഡിന് കൂടുതൽ റൺസ് നേടാൻ അവസരമുണ്ടായിരുന്നുവെങ്കിലും 208 റൺസ് എന്നത് ബോർഡിൽ മാന്യമായ സ്‌കോറായിരുന്നു. ഇന്ത്യ രണ്ട് സ്പിന്നർമാരെ കളിപ്പിച്ചപ്പോൾ കുൽദീപ് മടങ്ങിയെത്തി, അദ്ദേഹം നിരാശപ്പെടുത്തിയില്ല. പ്രതീക്ഷിച്ചതുപോലെ അദ്ദേഹം നന്നായി പന്തെറിഞ്ഞു, എല്ലായ്പ്പോഴും അദ്ദേഹത്തെ കളിപ്പിക്കണമെന്ന് ഞാൻ കരുതുന്നു. കുൽദീപും വരുണും ഒരുമിച്ച് കളിക്കുമ്പോൾ, മധ്യ ഓവറുകളിൽ എതിർ ടീമിന് എളുപ്പത്തിൽ സ്‌കോർ ചെയ്യാൻ സാധിക്കില്ല,' ഹർഭജൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

ന്യൂസിലാൻഡിനെതിരെ രണ്ടാം ടി-20 യിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. 209 റൺസ് വിജലക്ഷ്യം പിന്തുടർന്ന ഇന്ത്യ 15.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഇഷാൻ കിഷാന്റെയും സൂര്യകുമാർ യാദവിന്റെയും വെടിക്കെട്ട് ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. സൂര്യകുമാർ യാദവ് 37 പന്തിൽ പുറത്താവാതെ 82 റൺസ് നേടി. ശിവം ദുബെ 18 പന്തിൽ 36 റൺസെടത്തു. മലയാളി താരം സഞ്ജു സാംസൺ (6) ഒരിക്കൽ കൂടി നിരാശപ്പെടുത്തി. അഭിഷേക് ശർമയ്ക്കും തിളങ്ങാനായില്ല. പൂജ്യത്തിനാണ് താരം പുറത്തായത്.

Content Highlights- Harbhajan Singh Says Kuldeep YAdav should play every Game

dot image
To advertise here,contact us
dot image