ഇന്ത്യയിലേക്കില്ല തന്നെ! ടി20 ലോകകപ്പില്‍ നിന്ന് പിന്മാറി ബംഗ്ലാദേശ്

ബിസിബി പ്രസിഡന്‍റ് അമീനുള്‍ ഇസ്ലാമാണ് ഇന്ത്യയില്‍ ലോകകപ്പ് കളിക്കാനില്ലെന്നും പിന്മാറുകയാണെന്നും പ്രഖ്യാപിച്ചത്

ഇന്ത്യയിലേക്കില്ല തന്നെ! ടി20 ലോകകപ്പില്‍ നിന്ന് പിന്മാറി ബംഗ്ലാദേശ്
dot image

ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശ് പിന്‍മാറി. സുരക്ഷാപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാനാകില്ലെന്നും വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആവശ്യം ഐസിസി തള്ളിയതിന് പിന്നാലെയാണ് ബംഗ്ലാദേശ് ലോകകപ്പ് ബഹിഷ്കരിച്ചത്.

നിലവിലെ ഷെഡ്യുൾ പ്രകാരം തന്നെ മുന്നോട്ട് പോകാനായിരുന്നു ഐസിസിയുടെ തീരുമാനം.‌ ടൂർണമെന്റിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് അറിയിക്കണമെന്നായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ ഐസിസി അറിയിച്ചത്. ഇതിന് പിന്നാലെ താരങ്ങളുമായും സര്‍ക്കാരിന്‍റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുലുമായും കൂടിക്കാഴ്ച നടത്തിയശേഷം ബിസിബി പ്രസിഡന്‍റ് അമീനുള്‍ ഇസ്ലാമാണ് ഇന്ത്യയില്‍ ലോകകപ്പ് കളിക്കാനില്ലെന്നും പിന്മാറുകയാണെന്നും പ്രഖ്യാപിച്ചത്.

ബുധനാഴ്ച നടന്ന ഐസിസി ബോർഡ് യോഗത്തിൽ ബിസിബിയുടെ സുരക്ഷാ ആശങ്കകളെ ഐസിസി തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യയിലെ വേദികളിൽ ബംഗ്ലാദേശ് താരങ്ങൾക്ക് യാതൊരുവിധ സുരക്ഷാ ഭീഷണിയുമില്ലെന്ന് സ്വതന്ത്ര സുരക്ഷാ ഏജൻസികളുടെ വിലയിരുത്തലുകൾ ചൂണ്ടിക്കാട്ടി ഐസിസി വ്യക്തമാക്കി. 12 ബോർഡ് അംഗങ്ങളിൽ രണ്ടുപേർ ഒഴികെ എല്ലാവരും ടി20 ലോകകപ്പ് ഷെഡ്യൂളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിനെതിരേ വോട്ട് ചെയ്തു.

Content Highlights: Bangladesh exit from ICC T20 World Cup confirmed after government refuses to send team to India

dot image
To advertise here,contact us
dot image