അവൻ നൂറ് മത്സരം കളിക്കേണ്ട സമയമായി; ഇന്ത്യൻ താരത്തെ പുകഴ്ത്തി മുൻ ന്യൂസിലാൻഡ് താരം

ഇന്ത്യൻ ടി-20 ടീമിൽ ഇടക്കിടെ വന്നുപോകുന്ന റിങ്കു അവസരം ലഭിക്കുമ്പോഴെല്ലാം തന്നെ മികച്ച രീതിയിൽ ബാറ്റ് വീശാറുണ്ട്.

അവൻ നൂറ് മത്സരം കളിക്കേണ്ട സമയമായി; ഇന്ത്യൻ താരത്തെ പുകഴ്ത്തി മുൻ ന്യൂസിലാൻഡ് താരം
dot image

ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടി-20യിലെ മികച്ച ബാറ്റിങ് കാഴ്ച്ചവെച്ച ഇന്ത്യൻ ഫിനിഷിങ് ബാറ്റർ റിങ്കു സിങ്ങിനെ വാനോളം പുകഴ്ത്തി മുൻ ന്യൂസിലാൻഡ് താരം സൈമൺ ഡൗൾ. ഫിനിഷിങ് റോളിൽ മികച്ചവനാണെന്നും ാെരുപാട് അവസരങ്ങൾ അർഹിക്കുന്നുണ്ടെന്നും ഡൗൾ പറഞ്ഞു.

ഇന്ത്യൻ ഇന്നിങ്‌സിലെ അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തിയ റിങ്കു വെറും 20 പന്തിൽ നിന്നും നാല് ഫോറും മൂന്ന് സിക്‌സറുമുൾപ്പടെ 44 റൺസ് നേടി. ടീമിനെ 238 എന്ന കൂറ്റൻ ടോട്ടലിൽ എത്തിക്കാനും റിങ്കുവിനായി.

'കളിയിലെ നിലവിലുള്ളവരിൽ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളാണ് റിങ്കു സിങ്്. നാലോ അഞ്ചോ വർഷങ്ങൾക്ക് മുമ്പ് ഐപിഎല്ലിലൂടെയാണ് അദ്ദേഹം പെട്ടെന്ന് അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം ഇന്ത്യയ്ക്കായി വേണ്ടത്ര ടി20 ക്രിക്കറ്റ് അദ്ദേഹം കളിച്ചിട്ടില്ലെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു. അദ്ദേഹം ഇനിയും ഒരുപാട് മത്സരങ്ങൾ കളിക്കേണ്ടതായിരുന്നു, ഇപ്പോൾ 100 മത്സരങ്ങൾ കളിക്കാമായിരുന്ന താരമാണ് അദ്ദേഹം,.

ആ ഫിനിഷിംഗ് റോളിൽ റിങ്കുവിനെ പിന്തുണയ്‌ക്കേണ്ടതുണ്ട്, കാരണം അദ്ദേഹം അതിൽ അസാധാരണനാണ്. ഉയരം കുറവായിട്ടും, അദ്ദേഹം അവിശ്വസനീയമാംനവിധം ശക്തനാണ്. അവസാന ഓവറുകളിൽ സമയത്ത് പന്ത് ക്ലീൻ ചെയ്യാനുളഅള അദ്ദേഹത്തിന്റെ കഴിവ് ബൗളർമാർ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്,' ഡൗൾ പറഞ്ഞു.

ഇന്ത്യൻ ടി-20 ടീമിൽ ഇടക്കിടെ വന്നുപോകുന്ന റിങ്കു അവസരം ലഭിക്കുമ്പോഴെല്ലാം തന്നെ മികച്ച രീതിയിൽ ബാറ്റ് വീശാറുണ്ട്.

Content Highlights- Simon Doll praises Rinku Singh says he could have played 100 t20I by now

dot image
To advertise here,contact us
dot image