'സഞ്ജു ഒരിക്കല്‍ പോലും സ്ഥിരത പുലര്‍ത്തിയിട്ടില്ല'; ഒന്നാം ടി20ക്ക് മുന്നേ തുറന്നടിച്ച് മുന്‍താരം

ഈ പ്രശ്‌നം പരിഹരിക്കാന്‍ സഞ്ജുവിന് കഴിയുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

'സഞ്ജു ഒരിക്കല്‍ പോലും സ്ഥിരത പുലര്‍ത്തിയിട്ടില്ല'; ഒന്നാം ടി20ക്ക് മുന്നേ തുറന്നടിച്ച് മുന്‍താരം
dot image

ന്യൂസിലാൻഡിനെതിരെ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പര ഇന്ന് നാഗ്പൂരില്‍ ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ ഓപ്പണറും മലയാളി വിക്കറ്റ് കീപ്പർ ബാറ്ററുമായ സഞ്ജു സാംസണെ വിമര്‍ശിച്ച് മുന്‍ താരം ഇര്‍ഫാന്‍ പത്താൻ. അന്താരാഷ്ട്ര കരിയറിൽ ഒരിക്കൽ പോലും ബാറ്റിങ്ങില്‍ സ്ഥിരത പുലര്‍ത്താൻ സഞ്ജുവിന് സാധിച്ചിട്ടില്ലെന്നാണ് പത്താൻ ആരോപിക്കുന്നത്. ഫോമിലേക്ക് ഉയര്‍ന്നാല്‍ സഞ്ജുവിന് മികച്ച ഇന്നിങ്‌സ് കളിക്കാൻ സാധിക്കുമെന്നും പത്താൻ ചൂണ്ടിക്കാട്ടി.

ഫുൾ ഫ്ലോയിൽ ബാറ്റ് ചെയ്യുമ്പോൾ സഞ്ജു സാംസൺ മികച്ച ഇംപാക്ട് സൃഷ്ടിക്കാൻ കഴിവുള്ള പവർ ഹിറ്ററാണ്. പക്ഷേ ടോപ് ഓര്‍ഡര്‍ ബാറ്റർ എന്ന നിലയില്‍ കൂടുതൽ സമയത്തേക്ക് തന്റെ ഫോം നിലനിർത്താൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സമീപഭാവിയില്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ സഞ്ജുവിന് കഴിയുമെന്ന് കരുതുന്നില്ലെന്നും പത്താൻ‌ കൂട്ടിച്ചേർത്തു.

'സഞ്ജു സാംസണ്‍ ഒരിക്കലും സ്ഥിരതയുള്ള കളിക്കാരനല്ല. അദ്ദേഹം വെടിക്കെട്ട് ബാറ്ററൊക്കെത്തന്നെയാണ്. പെട്ടെന്ന് സെഞ്ച്വറി നേടും, തുടര്‍ന്നുള്ള മത്സരങ്ങളിൽ റണ്‍സ് നേടില്ല. അദ്ദേഹം അത്തരത്തിലുള്ള ഒരു കളിക്കാരനാണ്. ഇനി അതൊക്കെ മാറുമോ? എനിക്ക് അങ്ങനെ തോന്നുന്നില്ല', തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ പത്താൻ പറഞ്ഞു.

Content Highlights: 'Sanju Samson never been consistent'; Irfan Pathan comments before new zealand t20is

dot image
To advertise here,contact us
dot image