

മലയാളി താരം സഞ്ജു സാംസന്റെ കഥ പറഞ്ഞ് ബി.സി.സി.ഐ യുടെ ഔദ്യോഗിക വീഡിയോ. Decoding a journey from promise to perfection എന്ന തലവാചകത്തോടെ പോസ്റ്റ് ചെയ്ത വീഡിയോയിൽ തന്റെ ഇതുവരെയുള്ള ക്രിക്കറ്റ് സഞ്ചാരങ്ങളുടെ കഥ വിവരിക്കുകയാണ് മലയാളി താരം.
നിരവധി പരാജയങ്ങളെ നെഞ്ചിലേറ്റു വാങ്ങിയ പത്ത് വർഷക്കാലം എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. തന്റെ കരിയറിലെ ജയ പരാജയങ്ങളുടെ കഥ സഞ്ജു തന്നെയാണ് അവതരിപ്പിക്കുന്നത്. ഓപ്പണിങ് സ്ലോട്ടിൽ മടങ്ങിയെത്തിയതിനെ കുറിച്ചും ടി20 ലോകകപ്പ് പ്രതീക്ഷകളുമൊക്കെ താരം വീഡിയോയില്‍ പങ്കു വക്കുന്നുണ്ട്.
രണ്ട് ടി20 ലോകകപ്പുകളിലേക്കും ടീമിലേക്ക് വിളിയെത്തിയപ്പോൾ ഇട്ട സോഷ്യൽ മീഡിയ പോസ്റ്റുകളും അതിന് പശ്ചാത്തല സംഗീതമായി നല്‍കിയ 'വിയര്‍പ്പു തുന്നിയിട്ട കുപ്പായം' എന്നു തുടങ്ങുന്ന ഗാനത്തെക്കുറിച്ചും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്. ബി.സി.സി.ഐയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൊക്കെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.